വെബ് ബ്രൗസിംഗ്, വേർഡ് പ്രൊസസ്സിങ് തുടങ്ങിയ അടിസ്ഥാന ഉപയോഗങ്ങൾക്ക് വീട്ടിലോ, ഓഫിസിലോ ഒരു കമ്പ്യൂട്ടർ വേണമെന്ന് തോന്നിയാൽ പുതിയതൊന്ന് വാങ്ങാം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരിക. കൂടിയ വില കൊടുത്തു നമ്മുടെ ആവശ്യത്തിനേക്കാൾ അധിക ശേഷിയുള്ള കമ്പ്യൂട്ടർ വാങ്ങുന്നതു എല്ലാവർക്കും പറ്റുന്ന അബദ്ധമാണ്. പുതിയ കമ്പ്യൂട്ടറിന്റെ നാലിൽ ഒന്ന് ചിലവിൽ സാധാരണ ഉപയോഗങ്ങൾക്കുള്ള കമ്പ്യൂട്ടർ സ്വയമോ, ഒരു വിദഗ്ദന്റെ സഹായത്തോടെയോ അസംബിൾ ചെയ്യാം. ഉപയോഗിച്ച പ്രൊസസ്സറുകൾ ഓൺലൈൻ വാങ്ങാൻ കിട്ടും. ഉദാഹരണത്തിന്ന്, ഇന്റൽ കോർ i 5, 3rd generation പ്രൊസസ്സർ 1000 രൂപക്ക് വാങ്ങാൻ കിട്ടും. ശരിയായ പരിചരണം ഉണ്ടെങ്കിൽ ഒരു പ്രൊസസ്സർ സാധാരണയായി 5 മുതൽ 10 വർഷം വരെ നിലനിൽക്കും. പ്രോസസ്സറിനു യോജിക്കുന്ന പുതിയ മദർ ബോർഡും, മറ്റു ഘടകങ്ങളും കുറഞ്ഞ വിലക്ക് ഓൺലൈൻ ആയി വാങ്ങാൻ കിട്ടും. പുതിയ മദർ ബോർഡിൽ SSD സ്റ്റോറേജ് ഉപയോഗിക്കാൻ സാധിക്കുമെന്നതിനാൽ കമ്പ്യൂട്ടറിനു നല്ല വേഗത കിട്ടും. പഴയ കമ്പ്യൂട്ടർ ഘടകങ്ങൾ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യം കുറക്കുന്നതിനും, പഴയ ഘടകങ്ങളുടെ ഉപയോഗം പരമാവധി ആക്കാനും സാധിക്കും. ഇങ്ങിനെ ചെയ്യുന്നതിലൂടെ സർക്കുലർ ഇക്കോണമി (circular economy) എന്ന ആശയം സാധ്യമാക്കാൻ കഴിയും. ഈ യൂട്യൂബ് വിഡിയോയിൽ പഴയ പ്രൊസസ്സർ ഉപയോഗിച്ച് , 5000 - 12000 ചെലവ് വരുന്ന ഒരു ഗെയിമിംഗ് പിസി നിർമ്മിക്കാം എന്ന് ലളിതമായി പറയുന്നു. യൂട്യൂബ് വീഡിയോ നിർമ്മിക്കുന്നവർ എത്ര ലളിതമായും, മനോഹരമായും ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. യൂട്യൂബ് ഇപ്പോൾ സാധാരണക്കാരുടെ സർവ്വകലാശാലയായി മാറിയിട്ടുണ്ട്.
Tuesday, April 29, 2025
Sunday, April 20, 2025
ഫെഡോറ ലിനക്സ്
![]() |
Fedora Linux with KDE Plasma Desktop |
2004 ൽ ഫെഡോറ ലിനക്സ് ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. അന്ന് ഉബുണ്ടു പ്രചാരത്തിലില്ലാത്തതിനാൽ ഫെഡോറ ആയിരിന്നു എന്നോപ്പോലെയുള്ള തുടക്കക്കാരായ ലിനക്സ് ഉപഭോക്താക്കളുടെ ആശ്രയം. ഡെബിയൻ ലിനക്സ് തൊട്ടു നോക്കാനുള്ള പോലും ധൈര്യം ആയിട്ടില്ലാത്ത കാലം. ആദ്യകാലത്തു കോഹ ഫെഡോറയിൽ ആയിരിന്നു ഇൻസ്റ്റാൾ ചെയ്തിരുന്നത്. ഉബുണ്ടു വന്ന ശേഷം ഫെഡോറ ലിനക്സ് ഉപയോഗിച്ച് നോക്കിയിട്ടില്ല. അടുത്ത കാലത്തു ഉബുണ്ടു ലിനക്സിൽ ഉണ്ടായ കുത്തക മനോഭാവം ലിനക്സ് പ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡെബിയൻ, ഉബുണ്ടു അധിഷ്ഠിതമായ ലിനക്സ് മിന്റ് (Linux Mint), പോപ്പ് ഒഎസ് (POPOS), ലിനക്സ് ലൈറ്റ് (Linux Lite) തുടങ്ങിയ ഫ്‌ളേവറുകളാണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നതും, മറ്റുള്ളവർക്ക് ഉപയോഗത്തിനായി നിർദ്ദേശിക്കുന്നതും.
Intel TH510-D4 എന്ന മദർ ബോർഡുള്ള കമ്പ്യൂട്ടറിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടി. ഡെബിയൻ, ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. എങ്കിൽ മറ്റൊരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു നോക്കാം എന്ന് വിചാരിച്ചാണ് ഫെഡോറ ലിനക്സ് സൈറ്റ് സന്ദർശിച്ചത്. ഫെഡോറ വെബ്സൈറ്റ് കണ്ട ഞാൻ അമ്പരന്നു പോയി. ധാരാളം മാറ്റങ്ങളും, വൈവിധ്യങ്ങളും ഫെഡോറ ലിനക്സിൽ വന്നിരിക്കുന്നു. വർക്ക് സ്റ്റേഷൻ, സെർവർ, IoT, Cloud, Containerഎന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്കുള്ള എഡിഷനുകൾ പ്രത്യേകമായുണ്ട്. വർക്ക് സ്റ്റേഷൻ എഡിഷൻ ആണ് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കേണ്ടത്. വർക്ക് സ്റ്റേഷൻ എഡിഷനിൽ ഗ്നോം (GNOME) ആണ് ഡെസ്ക്ടോപ്പ്. കെഡിഇ പ്ലാസ്മ (KDE Plasma) ഡെസ്ക്ടോപ്പ് ഉൾപ്പെടുന്ന ഒരു വർക്ക് സ്റ്റേഷൻ എഡിഷൻ കൂടി ലഭ്യമാണ്. XFCE, Cinnamon, MATE, COSMIC, LXQt, LXDE ഡെസ്ക്ടോപ്പ് ഇഷ്ടപ്പെടുന്നവർക്ക് Fedora Spin എന്ന പേരിൽ മറ്റൊരു എഡിഷനും ലഭ്യമാണ്.
ഫെഡോറ വേർഷൻ ഏറ്റവും പുതിയത് 42 ആണ്. GNOME പുതിയ ഏറ്റവും പുതിയ വേർഷൻ 48, ലിനക്സ് കെർണൽ 6.14 എന്നിവയാണ് ഫെഡോറ 42 നു ഒപ്പം ലഭിക്കുന്നത്. രണ്ടു ജിബിയിൽ ഒതുങ്ങുന്ന ISO ഫയലാണ് ഫെഡോറ ലിനക്സിനുള്ളത്. ഉബുണ്ടുവിന്റെ ISO സൈസ് 6 ജിബി കടന്നിട്ടുണ്ട്. പുതു പുത്തൻ ഗ്നോം ഡെസ്ക്ടോപ്പും, ലിനക്സ് കെർണലും ഫെഡോറയെ അടിപൊളിയാക്കിയിട്ടുണ്ട്. പരമ്പരാഗതമായി ഫെഡോറ ഉപയോഗിച്ച് വരുന്ന അനക്കോണ്ടാ ഇൻസ്റ്റാളർ വളരെ പോളിഷ്ഡ് ആക്കിയിട്ടുണ്ട്. ഉബുണ്ടുവിലെ പോലെ ഗ്നോം ഡെസ്ക്ടോപ്പ് കസ്റ്റമൈസ് ചെയ്തു കുളമാക്കിയിട്ടില്ല, ഗ്നോം ഡെസ്ക്ടോപ്പ് (Vanilla) എങ്ങിനെയാണോ ലഭിക്കുന്നത് അതേപടി നിലനിർത്തിയിട്ടുണ്ട്. കസ്റ്റമൈസേഷൻ ഇല്ലാത്ത ഡെസ്ക്ടോപ്പ് ആയതു കൊണ്ട് തന്നെ പുതിയതും പഴയതുമായ ഹാർഡ്‌വെയറുകളിൽ തീപാറുന്ന പെർഫോമൻസ് ആണ്. പഴയ ഹാർഡ്‌വെയർ ആണെങ്കിൽ ആണെങ്കിൽ നെറ്റ് മിനിമൽ ഇൻസ്റ്റാളർ ഉപയോഗിച്ച് ഇൻസ്റ്റലേഷൻ തുടങ്ങാം, ആവശ്യമുള്ള ഡെസ്ക്ടോപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങൾ വഴിയേ തിരഞ്ഞെടുക്കാം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു സംവിധാനം ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് എന്ന് പറയാൻ സാധിക്കും.
DNF എന്ന ടൂൾ ആണ് പാക്കേജ് മാനേജ്മെന്റിനായി ഉപയോഗിക്കുന്നത്. ഉബുണ്ടുവിൽ APT ആണ് പാക്കേജ് മാനേജ്‌മന്റ് നിർവ്വഹണം നടത്തുന്നത്. ഉബുണ്ടു ഉപയോഗിക്കുന്നവർ ഫെഡോറയിലേക്ക് മാറുമ്പോൾ apt നു പകരം dnf എന്ന പദം ഉപയോഗിക്കുക. ഉദാ: sudo apt update, sudo dnf update.
ഫെഡോറയുടെ ഓരോ എഡിഷനും കുറഞ്ഞത് 13 മാസ ആയുർദൈർഘ്യം ആണുള്ളത്. പുതിയ പതിപ്പ് എത്തുമ്പോൾ, ഫെഡോറ ഉപയോക്താക്കൾക്ക് വീണ്ടും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഒരു പതിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഉബുണ്ടു ഉപയോഗിച്ച് മടുത്തവർ ഉണ്ടെങ്കിൽ ഒരു മാറ്റത്തിനായി ഫെഡോറ ഉപയോഗിച്ച് നോക്കാവുന്നതാണ്.
Subscribe to:
Posts (Atom)