![]() |
| Image courtesy: Philip Hailing |
അലക്ക് യന്ത്രങ്ങൾ എല്ലാ വീടുകളിലും സർവ്വ സാധാരണമായിരിക്കുന്നു. അലക്കാനുള്ള സമയം ലാഭിക്കുന്നതിനൊപ്പം, ജല ഉപയോഗം കുറക്കാനും അലക്കു യന്ത്രങ്ങൾ സഹായകരമാണ്. തിരക്കുള്ളവർക്കും, പ്രായമുള്ളവർക്കും അലക്കു യന്ത്രങ്ങൾ ഉപകാരപ്രദമാണ്. സാധാരണ ഗതിയിൽ കടയിൽ ചെന്ന് അവിടെയുള്ള ഏതെങ്കിലും ഒരു ബ്രാൻഡിന്റെ അലക്കു യന്ത്രം വാങ്ങിച്ചു വീട്ടിലേക്കു മടങ്ങുകയാണ് പതിവ്. കഴിഞ്ഞ പത്തു വർഷമായി LG കമ്പനിയുടെ ടോപ്പ് ലോഡ് അലക്ക് യന്ത്രം ഇടക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ, പുതിയൊരെണ്ണം വാങ്ങുന്നതിനായി ഗൃഹപാഠം ചെയ്യേണ്ടി വന്നു. അതിൽ നിന്നും മനസ്സിലായ കാര്യങ്ങളും, അലക്കുയന്ത്രം ഉപയോഗിച്ചതിന്റെ പരിചയത്തിൽ എനിക്കുള്ള അറിവും ഞാൻ പങ്കുവെക്കാം.
പത്തു വർഷങ്ങൾക്ക് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട പ്രത്യേകതകൾ ഉള്ള അലക്കു യന്ത്രങ്ങൾ ഇന്ന് വാങ്ങാൻ ലഭിക്കും. അലക്ക് യന്ത്രം വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്; വിവിധ തരങ്ങൾ, ഘടകങ്ങൾ, മറ്റു പ്രത്യേകതകൾ അറിഞ്ഞു വാങ്ങേണ്ടതുണ്ട്.
