Showing posts with label lyrics. Show all posts
Showing posts with label lyrics. Show all posts

Thursday, March 27, 2014

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസുകളുണ്ടോ
സ്വപങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ മരാലങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

കവി: വയലാർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, March 26, 2014

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.

വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Monday, February 10, 2014

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

ഇനിയെന്തിനീ നിലവിളക്ക്, നീ ഇല്ലാതെ എന്തിനീ സിന്ദൂരം
കുഞ്ഞുങ്ങളുറങീല്ല, കിളികളുറങീല്ല
കിളിവാതിൽ ചാരിയില്ല
പൊടിയരി കഞ്ഞിക്ക് ചൂടാറിയില്ലൊന്നു  വരില്ലേ വിളമ്പി തരില്ലേ
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

കരയിൽ വീണ മീനിനെ പോൽ
ഇന്ന് നിമിഷങ്ങൾ എണ്ണി എണ്ണി കഴിയുന്നു ഞാൻ
മഞ്ഞിനു കുളിർമയില്ല, പുലരിക്കു തെളിമയില്ല
തെന്നലിൻ സാന്ത്വനം ഇല്ല
നീ വാഴുമാ തീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

വരികൾ: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്: യേശുദാസ്
ചിത്രം: കാരുണ്യം (1997)
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.