Showing posts with label Short story. Show all posts
Showing posts with label Short story. Show all posts
Sunday, February 14, 2016
Sunday, November 15, 2015
Sunday, November 8, 2015
കൂടോത്രം (ചെറുകഥ)
അമ്മിണിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അമ്മയുടെ ദീർഘ സ്ഥായിയിലുള്ള കൂർക്കം വലി മാത്രം. കുറച്ചു നാളുകളായി ഭർത്താവിനു പഴയ സ്നേഹമില്ല എന്നൊരു തോന്നൽ. അന്ന് മുതൽ അമ്മയോടൊപ്പം ആണ് കിടപ്പ്. ഭർത്താവിന് സ്നേഹം തോന്നാൻ വൃതം എടുത്തു വർഷത്തിൽ ഒരു തവണ മാത്രം തുറക്കുന്ന അമ്പലത്തിൽ പോകണം എന്ന് അമ്മ ഉപദേശിച്ചു. അവിടെ പോയാൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് പറയപ്പെടുന്നു. അതനുസരിച്ച് കഠിന വൃതത്തിലാണ്. വൃതം മുടങ്ങാതിരിക്കാൻ ഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു കൂടി പോലും പോകരുത് എന്നാണ് അമ്മയുടെ നിർദേശം. വൃതം മുടങ്ങാതിരിക്കാൻ അമ്മയെപ്പോഴും തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീട്ടിലെത്തുന്ന ഭർത്താവിന്റെ ഒപ്പം സമയം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അമ്മയെ ധിക്കരിക്കാൻ ധൈര്യം വരുന്നില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭർത്താവ് പല തവണ കണ്ണ് കൊണ്ടും, മുരടനക്കി ശബ്ദം ഉണ്ടാക്കിയും സൂചന തന്നു. മുകളിലത്തെ നിലയിലെ ഉറക്കറയിലേക്ക് ചെല്ലാൻ. പോകണമെന്ന് ആഗ്രഹമുണ്ട്, ഉള്ളിൽ സങ്കടം ഇരച്ചു കയറിയെങ്കിലും അമ്മയെ പേടിച്ച് അതൊക്കെ വിഴുങ്ങി.
എന്തിനും ഏതിനും ചേട്ടന് ദേഷ്യം. താനുണ്ടാക്കിയ കറികൾക്ക് ഉപ്പു കൂടിയത്രെ. കുളിക്കാൻ തിളപ്പിച്ച വെള്ളത്തിന് ചൂട് കൂടിയതിനു വഴക്ക് പറഞ്ഞു. ഈയിടെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണിതൊക്കെ. ഇതൊക്കെയാണ് സംശയം ബാലപ്പെടാനുള്ള കാരണങ്ങൾ.
വികല ചിന്തകൾ മനസ്സിനെ മദിക്കുന്നു. എന്ന് മുതലാണ് ഇത്തരം ചിന്തകൾ മനസ്സിൽ കയറിക്കൂടിയത്? കൃത്യമായി പറഞ്ഞാൽ കുമാരൻ ജ്യോതിഷിയെ കൊണ്ട് പ്രശ്നം വെച്ച് നോക്കിയ അന്ന് മുതൽ. ഭർത്താവിനു ദൂരെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനു ശേഷം കുമാരൻ ജ്യോതിഷിയെ കാണാൻ പോയിരിന്നു. ഉടനെ വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുമോ എന്നറിയാനാണ് പ്രശ്നം വെക്കാൻ അമ്മയോടൊപ്പം പോയത്.
അമ്മിണിക്കുട്ടിയുടെ ഭർത്താവിനു അൽപ്പം സ്നേഹക്കുറവുണ്ടോ എന്ന് ജ്യോതിഷിക്ക് ഒരു ആശങ്ക. സ്നേഹക്കുറവില്ല എന്ന് പറയാൻ നാക്ക് വളച്ചതും, മരുമോന് പഴയ സ്നേഹം ഇല്ല എന്ന് അമ്മ ചാടിക്കേറി പറഞ്ഞു. കുമാരൻ ജ്യോതിഷിയുടെ ആശങ്കകളെ സത്യമാക്കി തീർക്കാൻ അമ്മക്ക് പണ്ട് മുതലേ ഇഷ്ടമാണ്. "അവൾക്കു അറിഞ്ഞു കൂട, പക്ഷെ ഞാൻ അത് ശ്രദ്ധിച്ചു, അവനു സ്ഥലം മാറ്റം കിട്ടിയതിനു ശേഷം പഴയ സ്നേഹം ഇല്ല", അമ്മ എടുത്തടിച്ച പോലെ പറഞ്ഞു. ഉന്തിന്റെ കൂടെ തള്ള് എന്നപോലെ ജ്യോതിഷിയുടെ അടുത്ത പ്രഹരം വന്നു "മരുമകന് എഴിൽ ചന്ദ്രൻ, പരസ്ത്രീ ബന്ധം കാണുന്നുണ്ട്, ഒരു വിവാഹം കൂടി കഴിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്". അമ്മിണിക്കുട്ടിക്ക് ശരീരം തളരുന്ന പോലെ തോന്നി. പുതിയ ജോലിസ്ഥലത്ത് എത്തിയിട്ട് ഒരു മാസം ആയില്ല, അതിനിടയിൽ ഇത്രയും കാര്യങ്ങൾ നടന്നല്ലോ. അമ്മയുടെ മുഖത്ത് ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നതു കണ്ടു, പല്ല് മുറുമ്മുന്ന ശബ്ദവും വ്യക്തമായി കേട്ടു. ചെറിയ മുറിവിനെ വൃണമാക്കുക എന്നത് ജ്യോതിഷികളുടെ തൊഴിൽപരമായ ഒരു മിടുക്കാണ്. വിശ്വസികളുടെ ചെറിയ പ്രശ്നങ്ങളെ ആളിക്കത്തിച്ചാലേ പെട്ടിയിൽ പണം വീഴൂ. അമ്മിണിക്കുട്ടി സ്വയം ആശ്വസിച്ചു.
ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം കൂടോത്രം ആണെന്നാണ് ജ്യോതിഷി സംശയിക്കുന്നത്. ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ ആരോ കൂടോത്രം ചെയ്തത് എന്ന് പ്രശ്നത്തിൽ കാണുന്നത്രേ. അടുത്ത ബന്ധുക്കൾ ആണ് കൂടോത്രം പ്രയോഗിച്ചതെങ്കിൽ അത് ഭർത്താവിന്റെ അമ്മയും, പെങ്ങളും കൂടി തന്നെയാകും എന്ന് അമ്മ ബലമായി വിശ്വസിക്കുന്നു.

ജ്യോതിഷത്തിൽ ഭയങ്കര വിശ്വാസമാണ് വീട്ടിൽ എല്ലാവർക്കും. കക്കൂസിൽ പോകാനുള്ള സമയം പോലും ജ്യോതിഷിയെക്കൊണ്ട് തന്റെ അച്ഛൻ കുറിച്ച് വാങ്ങിച്ചിട്ടുണ്ട്. എന്തിനും ഏതിനും കുടുംബ ജ്യോതിഷിയോട് അഭിപ്രായം ചോദിക്കും. എല്ലാം നല്ലതിനെന്നാണ് അച്ഛനും അമ്മയും പറയുന്നത്.
ഇന്ന് ദിവസം ഞായർ ആണ്. വൃതം തീരുന്നത് ചൊവ്വാഴ്ച. ചേട്ടൻ നാളെ വെളുപ്പിനുള്ള വണ്ടിക്ക് പോയാൽ വരുന്ന വെള്ളിയാഴ്ചയെ വരൂ. വൃതം തുടങ്ങിയിട്ട് ആഴ്ച രണ്ടായി. രാത്രിയിൽ കാലിനു ആകെ കടച്ചിലും, തരിപ്പും. കുറച്ചു ദിവസമായി തുടങ്ങിയിട്ട്. ഇനി ഏതായാലും ഒട്ടും കാക്കാൻ വയ്യ. തന്നെ കെട്ടിയിരിന്ന അമ്മയുടെ കൈകൾ വലിച്ചു മാറ്റിയിട്ടു അമ്മിണിക്കുട്ടി ചാടിയെഴുന്നേറ്റു മുകൾ നിലയിലേക്കുള്ള പടികൾ ഓടിക്കയറി. കിതച്ചു കൊണ്ട് മുറി തുറന്നു അകത്തു കയറി കട്ടിലിലേക്ക് വീണു. ഒരു പ്രാവിനെ കൈക്കുള്ളിൽ ആക്കുന്ന ലാഘവത്തോടെ അമ്മിണിക്കുട്ടിയെ ഭർത്താവ് വാരി പുണർന്നു. ചേട്ടൻ തന്നെ പ്രതീക്ഷിച്ചിരിന്നു എന്ന് അമ്മിണിക്കുട്ടി ലജ്ജയോടെ ഓർത്തു കൊണ്ട് ഭർത്താവിന്റെ നെഞ്ചിലെ രോമ പുതപ്പിലേക്ക് മുഖം പൂഴ്ത്തി. "വൃതം കഴിഞ്ഞോ?" അർദ്ധ മയക്കത്തിൽ ഭർത്താവ് ചോദിച്ചു. മറുപടി ഒന്നും പറയാതെ അമ്മിണിക്കുട്ടി ഭർത്താവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.
അമ്മിണിക്കുട്ടി രാവിലെ ഉണർന്നു അടുക്കളയിലെത്തി. വൃതം മുടങ്ങിയതിന്റെ ദേഷ്യം അമ്മയുടെ മുഖത്ത് കണ്ടു. ഒരു കള്ളച്ചിരിയോടെ ചൂട് ചായ ഗ്ലാസിൽ പകർന്നു കൊണ്ട് അമ്മിണിക്കുട്ടി ഭർത്താവിന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു, "കൂടോത്രം പോലും".

Sunday, November 1, 2015
Monday, May 18, 2015
മൊബൈൽ ഫോണ്‍ (ചെറുകഥ)
മത്തായിച്ചൻ ലോട്ടറി മൊത്തക്കടയിൽ നിന്നും ടിക്കറ്റുകൾ വാങ്ങി കയ്യിലുണ്ടായിരിന്ന ചെറിയ ബാഗിൽ തിരുകി. വളരെ നാളുകൾ രോഗ ശയ്യയിൽ ആയിരുന്നു. എന്തെങ്കിലും വരുമാന മാർഗം കണ്ടെത്താതെ ജീവിതം മുന്നോട്ടു പോകില്ല. ആകെ അറിയാവുന്നത് ലോട്ടറി കച്ചവടം ആണ്. ഈ വാർധക്യത്തിലും വിശ്രമമില്ലല്ലോ എന്ന് അയാൾ സ്വയം സഹതപിച്ചു.
ചുട്ടു പൊള്ളുന്ന വെയിലിൽ കിതച്ചു കൊണ്ട് അയാൾ ബസ്‌സ്റ്റാന്റിലേക്ക് നടന്നു. പരിചയക്കാരായ ലോട്ടറി കച്ചവടക്കാർ കുശലം അന്വേഷിച്ചു കൊണ്ട് ഓടി വന്നു. എല്ലാവരോടും കുറച്ചു വാക്കുകളിൽ മറുപടി പറഞ്ഞു, എങ്ങനെയും ലോട്ടറി വിറ്റഴിക്കാനുള്ള വെമ്പൽ ആയിരിന്നു. കുറച്ചു ടിക്കറ്റുകൾ ബാഗിൽ നിന്ന് കയ്യിലെടുത്തു കൊണ്ട് നിർത്തിയിട്ടിരുന്ന തിരക്കില്ലാത്ത ഒരു ബസിലേക്ക് കയറി.
ബസ്സിൽ കൂടുതലും ചെറുപ്പക്കാർ ആണ്. ബസ്സിന്റെ മുൻ വരിയിൽ നിന്ന് കൊണ്ട് ടിക്കറ്റുകൾ മുന്നിലേക്ക് നീട്ടി പിടിച്ചു, പക്ഷെ ശബ്ദം പുറത്തു വന്നില്ല. ഏറെ നാളുകൾക്കു ശേഷം ആയതു കൊണ്ടാവണം പറഞ്ഞു തുടങ്ങാൻ ഒരു വിമ്മിഷ്ടം പോലെ. ഒരു വിധത്തിൽ പറഞ്ഞു തുടങ്ങി, പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും കുനിഞ്ഞിരുന്നു എന്തൊക്കെയോ ചെയ്യുന്നു. മത്തായിച്ചൻ യാത്രക്കാരെ ആകെയൊന്നു നോക്കി. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, കാമുകി-കാമുകന്മാർ, ദമ്പതികൾ തുടങ്ങി എല്ലാ തരക്കാരും ഉണ്ട്. എല്ലാവരും മൊബൈൽ ഫോണിൽ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു. താൻ ബസ്സിൽ കയറിയതും ഉറക്കെ വിളിച്ചു പറഞ്ഞതൊന്നും ആര് കേട്ട മട്ടില്ല.
മത്തായിച്ചൻ സീറ്റുകൾക്കിടയിലൂടെ മുന്നോട്ടു നടന്നു. യാത്രക്കാർ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നു. ചിലരുടെ വിരലുകൾ അതിവേഗത്തിൽ ബട്ടണുകളിൽ ചലിക്കുന്നു. മറ്റു ചിലർ ഫോണിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു. കുറച്ചു പേർ വിവിധ ബഹളത്തിനിടയിലും ഹെഡ് ഫോണ്‍ ചെവിയിൽ തിരുകി പാട്ടു കേൾക്കുന്നു. മത്തായിച്ചൻ ഓരോരുത്തരുടെയും മുന്നിലേക്ക് ടിക്കറ്റുകൾ നീട്ടി. കൂടുതൽ പേരും ശ്രദ്ധിച്ചതേയില്ല, ചിലർ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് വീണ്ടും മൊബൈൽ ഫോണിലേക്ക് മുഖം താഴ്‌ത്തി.
മുട്ടിയിരിന്നു മൊബൈലിൽ ശ്രദ്ധിക്കുന്ന യുവമിഥുനങ്ങളുടെ അടുത്തേക്ക് മത്തായിച്ചൻ ലോട്ടറിയുമായി എത്തി. അബദ്ധത്തിൽ മൊബൈലിൽ നിന്നും ശ്രദ്ധ മാറിയതും മത്തായിച്ചൻ ലോട്ടറി ചെറുപ്പക്കാരന്റെ മുഖത്തേക്ക് നീട്ടി. മത്തായിച്ചന്റെ ദൈന്യഭാവം കണ്ടത് കൊണ്ടാവണം ചെറുപ്പക്കാരന്റെ കൈ അറിയാതെ പോക്കറ്റിലേക്ക് നീണ്ടു. അൻപതിന്റെ നോട്ട് ക്രമേണ പോക്കറ്റിൽ നിന്നും ഉയർന്നു വരുന്നത് കണ്ടു മത്തായിച്ചന്റെ കണ്ണുകൾ വികസിച്ചു. വളരെ നാളുകൾക്കു ശേഷമുള്ള ആദ്യത്തെ കച്ചവടം നടക്കാൻ പോകുന്നു. പെട്ടെന്ന്, മൊബൈൽ ഫോണിൽ എന്തോ കണ്ടു രസിച്ചിരിന്ന കാമുകി സന്തോഷം കൊണ്ട് ചെറുപ്പക്കാരന്റെ തുടയിൽ ആഞ്ഞടിച്ചു. അടികൊണ്ടു വേദനിച്ച ചെറുപ്പക്കാരൻ ഒന്ന് ഞെട്ടി, അമ്പതു രൂപ നോട്ട് വിരലുകൾക്കിടയിൽ നിന്നും തിരികെ പോക്കറ്റിലേക്കു വീണു. ഒരു ഗുസ്തിക്കാരന്റെ ലാഘവത്തോടെ കാമുകി ചെറുപ്പക്കാരന്റെ കഴുത്തിന് പുറമേ കയ്യിട്ടു മുഖം മൊബൈൽ സ്ക്രീനിലേക്ക് ബലമായി താഴ്‌ത്തി. ചെറുപ്പക്കാരന് മുഖമുയർത്താൻ അവൾ സമ്മതിച്ചില്ല.
മത്തായിച്ചന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ദൈവമേ, ആദ്യത്തെ കച്ചവടം പാഴായല്ലോ, മത്തായിച്ചൻ പിറുപിറുത്തു. എല്ലാവരെയും ശപിച്ചു കൊണ്ട് അയാൾ ആഞ്ഞു ചവിട്ടിക്കൊണ്ട് ബസ്സിന്റെ പടികൾ ഇറങ്ങി.
Tuesday, November 11, 2014
മാമ്പൂ കണ്ടും മക്കളെ കണ്ടും..... (ചെറുകഥ)
നിലവിളക്ക് കെടുത്തിയ ശേഷം ഭവാനിയമ്മ വാടക വീടിന്റെ മുറ്റത്തേക്കിറങ്ങി. അത്ര അകലെയല്ലാതെ ഗൃഹപ്രവേശം ആഘോഷിക്കുന്ന വീട്ടിലെ വർണ ദീപങ്ങളും, ശബ്ദഘോഷങ്ങളും ശ്രദ്ധിച്ചു കൊണ്ട് നിന്നു. തനിക്ക് സ്വന്തമായിരിന്ന ആ സ്ഥലത്ത് മകൾ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കു ചേരാൻ ഭാഗ്യം ഇല്ലല്ലോ എന്നോർത്തപ്പോൾ അറിയാതെ തേങ്ങി പോയി. ഭാവാനിയമ്മയുടെ ഓർമ്മ ഒരു വർഷം പിന്നിലേക്ക് പോയി.
പതിവില്ലാതെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് കൊണ്ടാണ് അടുക്കളയിൽ പച്ചക്കറി നുറുക്കുകയായിരിന്ന താൻ ആയാസപ്പെട്ട് എഴുന്നേറ്റത്. കതക് തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ നിൽക്കുന്ന മരുമകനെ കണ്ടു ആദ്യമൊന്നു അമ്പരന്നു. തൊട്ടടുത്ത വീട്ടിലാണ് താമസമെങ്കിലും വളരെക്കാലമായി സംസാരമില്ല, ചിരിയില്ല. പിണക്കത്തിന്റെ കാര്യം അന്നും, ഇന്നുമറിയില്ല. താൻ ചിരിച്ചെങ്കിലും മരുമകന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. "ഞാൻ ഇവിടെ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു, അടുത്ത മാസം നിങ്ങൾ രണ്ടു പേരും ഇവിടെ നിന്നും ഇറങ്ങി തരണം" ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് മരുമകൻ ധൃതിയിൽ തിരികെപ്പോയി. പാരമ്പര്യമായി കിട്ടിയ വീടാണ്, അല്പം പഴയതുമാണ്. തങ്ങൾ ജീവിതം തുടങ്ങിയതും, മകളെയും, കൊച്ചുമക്കളെയും വളർത്തിയതും ഇതേ വീട്ടിൽ വെച്ചാണ്. അവർക്ക് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ വേറെ വീട് വെച്ച് താമസം തുടങ്ങി. ഓർമ്മയുടെ ഭാണ്ടകെട്ടുകളും പേറി താനും, ഭർത്താവും ഇവിടെ തുടരുന്നു. ചിലസമയത്ത് കൊച്ചു മക്കളുടെ കളി ചിരികൾ വീടിന്റെ ഏതോ കോണിൽ മുഴങ്ങുന്നതായി തോന്നും. അതൊരു തോന്നലായിരിന്നു എന്ന് തിരിച്ചറിയുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. സ്വന്തം മകളുണ്ട്, കൊച്ചു മക്കളുണ്ട്, അവർക്കും കുട്ടികളുണ്ട്. എല്ലാവരും സമീപത്താണ് താമസം എങ്കിലും, കണ്ടാൽ പോലും ചിരിക്കില്ല, മിണ്ടില്ല.
എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാൻ തീരുമാനിച്ചു. അടുത്തു തന്നെ ചെറിയ ഒരു വീട് വാടകയ്ക്ക് എടുത്തു. പെൻഷൻ ഉള്ളത് കൊണ്ട് വാടക, മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ല. പഴയ വീട് പൊളിച്ചു കളയുന്നതും, പുതിയ വീട് പണിയുന്നതിന്റെ വിവിധ ഘട്ടങ്ങളും ആ വഴി പോയപ്പോൾ കാണാൻ ഇടയായി. ഗൃഹ പ്രവേശത്തിന് വിളിക്കുമെന്ന് ആശിച്ചു. മകളും മരുമകനും തൊട്ടടുത്തുള്ള വീടുകളിൽ പോയി ക്ഷണിക്കുന്നത് കണ്ടു. അവർ ഇങ്ങോട്ട് വരുമെന്ന് കരുതി ചായ തയ്യാറാക്കാൻ തേയിലയും, പാലും, പഞ്ചസാരയും എടുത്തു വെച്ചു. വരാന്തയിൽ കാത്തു നിന്നു. പക്ഷെ അവർ ഈ ഭാഗത്തേക്ക് നോക്കാതെ നടന്നു പോയി. ഗൃഹ പ്രവേശനത്തിന് ക്ഷണിക്കും എന്ന ആശയും ഇല്ലാതായി. പട്ടണത്തിൽ പോയപ്പോൾ പുതിയ ഒരു ജോഡി വസ്ത്രങ്ങൾ വാങ്ങി വെക്കുകയും ചെയ്തതതാണ്.
ഗൃഹപ്രവേശത്തിന്റെ അന്ന് രാവിലെ തന്നെ ഉണർന്നു. കുളിച്ചു കഴിഞ്ഞു ക്ഷേത്ര ദർശനം ചെയ്തു, വഴിപാടുകൾ നടത്തി. എല്ലാവർക്കും നല്ലത് വരണേ എന്ന് പ്രാർഥിച്ചു. വീട്ടിലെത്തി വസ്ത്രങ്ങൾ മാറാതെ വരാന്തയിൽ കാത്തിരിന്നു, കുട്ടികൾ ആരെങ്കിലും വന്നു വിളിച്ചാലോ എന്ന് കരുതി . ഗൃഹപ്രവേശം നടക്കുമ്പോഴുള്ള കുരവയിടൽ കേട്ടു. ആ ഇരിപ്പ് അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. ഗൃഹപ്രവേശനത്തിനു പോയ അയൽക്കാർ സദ്യയും കഴിഞ്ഞു തിരികെ വന്നു കൊണ്ടിരിക്കുന്നു. നേരം ഉച്ചയായിരിക്കുന്നു. ഇനി ആരും ക്ഷണിക്കാൻ വരില്ല. കിഴവനെയും കിഴവിയെയും ആരും പ്രതീക്ഷിക്കുന്നുമില്ല. വിശപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. കാലത്ത് ആഹാരം കഴിച്ചിട്ടില്ല എന്ന് ഓർത്തു. ഗുളിക കഴിക്കാനുണ്ട്. സമയത്തു ആഹാരം കഴിച്ചില്ലെങ്കിൽ ഗുളിക കഴിക്കാൻ പറ്റില്ല. ഭവാനിയമ്മ അടുക്കളയിലേക്ക് നടന്നു. അരിപ്പെട്ടി തുറന്ന് ചോറ് വെക്കാനുള്ള അരി അളന്നു വെള്ളത്തിലിട്ടു.
Monday, November 10, 2014
ഷാരൂഖ് ഖാന്റെ മീശ (ചെറുകഥ)
എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് അമ്മിണിക്കുട്ടി മണിയറയിലേക്ക് പാലുമായി പോയത്. തന്റെ കല്യാണ ചെറുക്കനെ വിവാഹ മണ്ഡപത്തിൽ വെച്ച് കണ്ടപ്പോൾ മുതലേ തുടങ്ങിയ കലിപ്പാണ്. കല്യാണ നിശ്ചയം കഴിഞ്ഞ ശേഷം എത്രയോ തവണ മൊബൈൽ ഫോണിൽ സംസാരിച്ചു. മീശ വടിച്ചു കളയണം എന്ന് ഒരു നൂറു വട്ടമെങ്കിലും പറഞ്ഞു കാണണം. കല്യാണത്തിന് വരുമ്പോൾ മീശ കാണില്ല എന്ന് ചെറുക്കൻ വാക്ക് തന്നതാണ്.
കുട്ടിക്കാലം മുതലേ ഷാരൂഖ് ഖാനെ ആരാധിച്ചു തുടങ്ങിയതാണ്. ഖാന്റെ മീശയില്ലാത്ത മാർബിൾ പോലെയുള്ള മുഖം എത്ര സുന്ദരമാണ്. അങ്ങനെ ഉള്ള ഒരു സുന്ദരക്കുട്ടപ്പനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് ഒരുപാടു തവണ മനസ്സിൽ ശപഥം ചെയ്തു. അതിന്റെ പേരിൽ എത്രയോ കല്യാണ ആലോചനകൾ ഓരോ കാരണം പറഞ്ഞു താൻ തന്നെ മുടക്കി. ഈ ചെറുക്കൻ സുന്ദരൻ ആണെങ്കിലും മീശയുണ്ട്. ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ചെറുക്കനെ ഇഷ്ടപ്പെട്ടു എങ്കിലും ആ മീശ ഒരു തടസ്സം നിൽക്കുന്നു. താനൊഴിച്ചു എല്ലാവർക്കും ചെറുക്കനേയും, അവന്റെ മീശയും ഇഷ്ടപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ അടുത്ത കൂട്ടുകാരി പറഞ്ഞു സ്റ്റാലിന്റെ മീശ പോലെയുണ്ടെന്ന്. കടുത്ത കോണ്‍ഗ്രസ്‌കാരനായ പാലാക്കാരൻ അമ്മാവൻ അഭിപ്രായപ്പെട്ടു പി.ടി. ചാക്കോയുടെ മീശ പോലെയെന്ന്. ബിജെപിക്കാരൻ അനുജൻ പറഞ്ഞു, അൽപ്പം കൂടി മീശക്കു കട്ടി കുറക്കാമെങ്കിൽ അളിയന്റെ മീശ ശ്യാമപ്രസാദ് മുഖർജിയുടെ മീശ പോലെ തന്നെ ആകും. ഇതെല്ലാം കേട്ട് മനസ്സ് തേങ്ങി. ഷേപ്പ് ചെയ്യുന്നതിനിടയിൽ അറിയാതെ കത്രിക തട്ടി മീശ മൊത്തം മുറിഞ്ഞു പോകണേ എന്ന് എത്രയോ തവണ കൃഷ്ണനോടു പ്രാർത്ഥിച്ചു.
അമ്മിണിക്കുട്ടി മണിയറയിൽ കയറിയ ശേഷം ചെറുക്കന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. താനാണോ ചെറുക്കനാണോ ആദ്യം പാല് കുടിച്ചത് എന്ന് പോലും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരിന്നില്ല അവൾ. എങ്ങനെയോ നേരം വെളുപ്പിച്ചു. അമ്മിണിക്കുട്ടി മണിയറയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. കയ്യിൽ ചുരുട്ടി പിടിച്ചിരിന്ന കടലാസ് പൊതിയിലെ മീശ ജനലിൽ കൂടി വെളിയിലേക്ക് വലിച്ചെറിഞ്ഞു. മണിയറയുടെ വാതിൽ ഒന്ന് കൂടി തുറന്ന് നോക്കി. അകത്ത് ഉറങ്ങിക്കിടക്കുന്ന സ്വന്തം ഷാരൂഖ് ഖാനെ കണ്ട് സംതൃപ്തിയോടെ നെടുവീർപ്പിട്ടു.

Subscribe to:
Comments (Atom)