ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.
വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.