Friday, September 12, 2014

കോടതികളിലെ വ്യവഹാര ഭാഷ

കേരളത്തിലെ കോടതികളിലെ വ്യവഹാര ഭാഷ ഏതാണ് എന്നതിൽ പൊതുജനങ്ങൾക്കു ഇപ്പോഴും സംശയം ഉണ്ട്. വക്കീലന്മാരും, ന്യായാധിപന്മാരും ഇംഗ്ലീഷും മലയാളവും കൂടി കലർന്ന ഒരു മിശ്ര ഭാഷ ആണ് കോടതി മുറികളിൽ ഉപയോഗിക്കുന്നത്. മാതൃ ഭാഷ പ്രാദേശിക കോടതികളിൽ വ്യവഹാരത്തിനായി ഉപയോഗിക്കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. കോടതി മുറികളിൽ ഇപ്പോഴും അവിയൽ ഭാഷയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ മിക്ക കോടതി മുറികളിലും പ്രവർത്തന സമയത്ത്  നടക്കുന്ന സംഭാഷണങ്ങൾ പുറത്തു നിന്നുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദം കാരണം ശ്രവണ യോഗ്യമല്ല. ഇതിനും പുറമേ, ന്യായാധിപന്മാരും, വക്കീലന്മാരും മലയാളവും, ഇംഗ്ലീഷും ചേർത്ത് പ്രയോഗിക്കുമ്പോൾ കക്ഷികളും, പൊതുജനങ്ങളും കോടതി നടപടികൾ മനസ്സിലാക്കാനാവാതെ കുഴയും. കോടതി മുറിയിൽ മാതൃഭാഷ മാത്രം ഉപയോഗിക്കുന്നതാണ് കക്ഷികൾക്കും, പൊതുജനങ്ങൾക്കും സൌകര്യപ്രദം.

No comments:

Post a Comment