Sunday, November 15, 2015

ചുംബനം (ചെറുകഥ)

കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 18 ഒക്ടോബർ 2015.

Sunday, November 8, 2015

കൂടോത്രം (ചെറുകഥ)

അമ്മിണിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അമ്മയുടെ ദീർഘ സ്ഥായിയിലുള്ള കൂർക്കം വലി മാത്രം. കുറച്ചു നാളുകളായി ഭർത്താവിനു പഴയ സ്നേഹമില്ല എന്നൊരു തോന്നൽ. അന്ന് മുതൽ അമ്മയോടൊപ്പം ആണ് കിടപ്പ്. ഭർത്താവിന് സ്നേഹം തോന്നാൻ വൃതം എടുത്തു വർഷത്തിൽ ഒരു തവണ മാത്രം തുറക്കുന്ന അമ്പലത്തിൽ പോകണം എന്ന് അമ്മ ഉപദേശിച്ചു. അവിടെ പോയാൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് പറയപ്പെടുന്നു. അതനുസരിച്ച് കഠിന വൃതത്തിലാണ്. വൃതം മുടങ്ങാതിരിക്കാൻ ഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു കൂടി പോലും പോകരുത് എന്നാണ് അമ്മയുടെ നിർദേശം. വൃതം മുടങ്ങാതിരിക്കാൻ അമ്മയെപ്പോഴും തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീട്ടിലെത്തുന്ന ഭർത്താവിന്റെ ഒപ്പം സമയം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അമ്മയെ ധിക്കരിക്കാൻ ധൈര്യം വരുന്നില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭർത്താവ് പല തവണ കണ്ണ് കൊണ്ടും, മുരടനക്കി ശബ്ദം ഉണ്ടാക്കിയും സൂചന തന്നു. മുകളിലത്തെ നിലയിലെ ഉറക്കറയിലേക്ക് ചെല്ലാൻ. പോകണമെന്ന് ആഗ്രഹമുണ്ട്, ഉള്ളിൽ സങ്കടം ഇരച്ചു കയറിയെങ്കിലും അമ്മയെ പേടിച്ച് അതൊക്കെ വിഴുങ്ങി. 

എന്തിനും ഏതിനും ചേട്ടന് ദേഷ്യം. താനുണ്ടാക്കിയ കറികൾക്ക് ഉപ്പു കൂടിയത്രെ. കുളിക്കാൻ തിളപ്പിച്ച വെള്ളത്തിന്‌ ചൂട് കൂടിയതിനു വഴക്ക് പറഞ്ഞു. ഈയിടെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണിതൊക്കെ. ഇതൊക്കെയാണ് സംശയം ബാലപ്പെടാനുള്ള കാരണങ്ങൾ.

വികല ചിന്തകൾ മനസ്സിനെ മദിക്കുന്നു. എന്ന് മുതലാണ്‌ ഇത്തരം ചിന്തകൾ മനസ്സിൽ കയറിക്കൂടിയത്? കൃത്യമായി പറഞ്ഞാൽ കുമാരൻ ജ്യോതിഷിയെ കൊണ്ട് പ്രശ്നം വെച്ച് നോക്കിയ അന്ന് മുതൽ. ഭർത്താവിനു ദൂരെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനു ശേഷം കുമാരൻ ജ്യോതിഷിയെ കാണാൻ പോയിരിന്നു. ഉടനെ വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുമോ എന്നറിയാനാണ് പ്രശ്നം വെക്കാൻ അമ്മയോടൊപ്പം പോയത്.

അമ്മിണിക്കുട്ടിയുടെ ഭർത്താവിനു അൽപ്പം സ്നേഹക്കുറവുണ്ടോ എന്ന് ജ്യോതിഷിക്ക് ഒരു ആശങ്ക. സ്നേഹക്കുറവില്ല എന്ന് പറയാൻ നാക്ക് വളച്ചതും,  മരുമോന് പഴയ സ്നേഹം ഇല്ല എന്ന് അമ്മ ചാടിക്കേറി പറഞ്ഞു. കുമാരൻ ജ്യോതിഷിയുടെ ആശങ്കകളെ സത്യമാക്കി തീർക്കാൻ അമ്മക്ക് പണ്ട് മുതലേ ഇഷ്ടമാണ്. "അവൾക്കു അറിഞ്ഞു കൂട, പക്ഷെ ഞാൻ അത് ശ്രദ്ധിച്ചു, അവനു സ്ഥലം മാറ്റം കിട്ടിയതിനു ശേഷം പഴയ സ്നേഹം ഇല്ല", അമ്മ എടുത്തടിച്ച പോലെ പറഞ്ഞു. ഉന്തിന്റെ കൂടെ തള്ള് എന്നപോലെ ജ്യോതിഷിയുടെ അടുത്ത പ്രഹരം വന്നു "മരുമകന് എഴിൽ ചന്ദ്രൻ, പരസ്ത്രീ ബന്ധം കാണുന്നുണ്ട്, ഒരു വിവാഹം കൂടി കഴിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്". അമ്മിണിക്കുട്ടിക്ക് ശരീരം തളരുന്ന പോലെ തോന്നി. പുതിയ ജോലിസ്ഥലത്ത് എത്തിയിട്ട് ഒരു മാസം ആയില്ല, അതിനിടയിൽ ഇത്രയും കാര്യങ്ങൾ നടന്നല്ലോ. അമ്മയുടെ മുഖത്ത് ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നതു കണ്ടു, പല്ല് മുറുമ്മുന്ന ശബ്ദവും വ്യക്തമായി കേട്ടു. ചെറിയ മുറിവിനെ വൃണമാക്കുക എന്നത് ജ്യോതിഷികളുടെ തൊഴിൽപരമായ ഒരു മിടുക്കാണ്. വിശ്വസികളുടെ ചെറിയ പ്രശ്നങ്ങളെ ആളിക്കത്തിച്ചാലേ പെട്ടിയിൽ പണം വീഴൂ. അമ്മിണിക്കുട്ടി സ്വയം ആശ്വസിച്ചു.

ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം കൂടോത്രം ആണെന്നാണ് ജ്യോതിഷി സംശയിക്കുന്നത്. ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ ആരോ കൂടോത്രം ചെയ്തത് എന്ന് പ്രശ്നത്തിൽ കാണുന്നത്രേ. അടുത്ത ബന്ധുക്കൾ ആണ് കൂടോത്രം പ്രയോഗിച്ചതെങ്കിൽ അത് ഭർത്താവിന്റെ അമ്മയും, പെങ്ങളും കൂടി തന്നെയാകും എന്ന് അമ്മ ബലമായി വിശ്വസിക്കുന്നു.

ജ്യോതിഷത്തിൽ ഭയങ്കര വിശ്വാസമാണ് വീട്ടിൽ എല്ലാവർക്കും. കക്കൂസിൽ പോകാനുള്ള  സമയം പോലും ജ്യോതിഷിയെക്കൊണ്ട് തന്റെ അച്ഛൻ കുറിച്ച് വാങ്ങിച്ചിട്ടുണ്ട്. എന്തിനും ഏതിനും കുടുംബ ജ്യോതിഷിയോട് അഭിപ്രായം ചോദിക്കും. എല്ലാം നല്ലതിനെന്നാണ് അച്ഛനും അമ്മയും പറയുന്നത്.

ഇന്ന് ദിവസം ഞായർ ആണ്. വൃതം തീരുന്നത് ചൊവ്വാഴ്ച. ചേട്ടൻ നാളെ വെളുപ്പിനുള്ള വണ്ടിക്ക് പോയാൽ വരുന്ന വെള്ളിയാഴ്ചയെ വരൂ. വൃതം തുടങ്ങിയിട്ട് ആഴ്ച രണ്ടായി. രാത്രിയിൽ കാലിനു ആകെ കടച്ചിലും, തരിപ്പും. കുറച്ചു ദിവസമായി തുടങ്ങിയിട്ട്. ഇനി ഏതായാലും ഒട്ടും കാക്കാൻ വയ്യ. തന്നെ കെട്ടിയിരിന്ന അമ്മയുടെ കൈകൾ വലിച്ചു മാറ്റിയിട്ടു അമ്മിണിക്കുട്ടി ചാടിയെഴുന്നേറ്റു മുകൾ നിലയിലേക്കുള്ള പടികൾ ഓടിക്കയറി.  കിതച്ചു കൊണ്ട് മുറി തുറന്നു അകത്തു കയറി കട്ടിലിലേക്ക് വീണു. ഒരു പ്രാവിനെ കൈക്കുള്ളിൽ ആക്കുന്ന ലാഘവത്തോടെ അമ്മിണിക്കുട്ടിയെ ഭർത്താവ് വാരി പുണർന്നു. ചേട്ടൻ തന്നെ പ്രതീക്ഷിച്ചിരിന്നു എന്ന് അമ്മിണിക്കുട്ടി ലജ്ജയോടെ ഓർത്തു കൊണ്ട് ഭർത്താവിന്റെ നെഞ്ചിലെ രോമ പുതപ്പിലേക്ക് മുഖം പൂഴ്ത്തി. "വൃതം കഴിഞ്ഞോ?" അർദ്ധ മയക്കത്തിൽ ഭർത്താവ് ചോദിച്ചു.  മറുപടി ഒന്നും പറയാതെ അമ്മിണിക്കുട്ടി ഭർത്താവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.

അമ്മിണിക്കുട്ടി രാവിലെ ഉണർന്നു അടുക്കളയിലെത്തി. വൃതം മുടങ്ങിയതിന്റെ ദേഷ്യം അമ്മയുടെ മുഖത്ത് കണ്ടു. ഒരു കള്ളച്ചിരിയോടെ ചൂട് ചായ ഗ്ലാസിൽ പകർന്നു കൊണ്ട് അമ്മിണിക്കുട്ടി ഭർത്താവിന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു, "കൂടോത്രം പോലും".

Thursday, November 5, 2015

നീയില്ലെങ്കിൽ.......

"നീയില്ലെങ്കിൽ എനിക്ക്  ജീവിക്കാൻ  കഴിയില്ലാ " എന്ന് പറയുന്നിടത്താണ് വിവാഹ  ജീവിതം  ധന്യമാകുന്നത്.
നീയില്ലെങ്കിലും  എനിക്ക്  ജീവിക്കാൻ  കഴിയും  എന്ന വെല്ലുവിളിയിൽ  നിന്ന്  വിവാഹജീവിതത്തിന്റെ  താളപിഴകൾ ആരംഭിക്കുന്നു .
നീയില്ലാതെയും  എനിക്ക്  ജീവിക്കാൻ  കഴിയും  എന്ന്  വെല്ലുവിളിക്കുമ്പോൾ  ഓർക്കണം,
പിന്നെയെന്തിനാണ്  വിവാഹം  കഴിച്ചതെന്ന്. ????
ഒറ്റയ്ക്ക്  ജീവിച്ച് കൂടെയായിരുന്നോ  ???
നീയില്ലാതെ  എനിക്ക്  ജീവിക്കാൻ  കഴിയില്ലാ എന്ന് ആര്  പറയുന്നുവോ  അവരെ  തോല്പ്പിക്കുവാൻ  ആർക്കും കഴിയില്ലാ. ...
അവിടെ  സ്നേഹം  എന്നും നിലനിൽക്കും.

Sunday, November 1, 2015

ഭർത്താവിനെ വിൽക്കാനുണ്ട്

അമേരിക്കയിലെ  ഒരു  പട്ടണത്തില്‍  പുതിയ  ഭര്‍ത്താക്കന്മാരെ  വില്‍ക്കുന്ന  ഒരു  കട  ആരംഭിച്ചു.  ആവശ്യമുള്ള  സ്ത്രീകള്‍ക്ക്  കടയില്‍  നേരിട്ട്  ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ  ഭര്‍ത്താവായി  വിലക്ക്  വാങ്ങാം..

കടക്കു  മൊത്തം  ആറു  നിലകള്‍  ഉണ്ട്. ഓരോ നില  മുകളിലേക്ക്  കയറുമ്പോഴും ഭര്‍ത്താവിന്റെ  വില  കൂടി  കൊണ്ടിരിക്കും..

ഒരു സ്ത്രീ ഭര്‍ത്താവിനെ  വാങ്ങാന്‍  വന്നു.

ഒന്നാം നിലയിലേ  ബോര്‍ഡ്: ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..
അവള്‍  അടുത്ത  നിലയിലേക്ക്  കയറി.

രണ്ടാം നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..
അവള്‍ അടുത്ത  നിലയിലേക്ക്  കയറി.

മൂന്നാം  നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാരും  ആണ്..
കൊള്ളാമല്ലോ.. അവള്‍  ചിന്തിച്ചു.. പക്ഷെ  അടുത്ത  നിലയിലേക്ക്  കയറി..

നാലാം   നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാര്‍  ആണ്..വീട്ടുജോലിയിലും  സഹായിക്കും.
എന്റെ ദൈവമേ  ഇങ്ങനെ ആരെങ്കിലും ഉണ്ടാവുമോ.. അവളുടെ  ചിന്ത.. എന്നാലും  അവള്‍  അടുത്ത  നിലയിലേക്ക് കയറി..

അഞ്ചാം    നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാര്‍  ആണ്..വീട്ടുജോലിയില്‍   സഹായിക്കും, അതോടൊപ്പം  വളരെ  റൊമാന്റിക്‌ നേച്ചര്‍  ഉള്ളവരും  ആണ്..
അവള്‍ക്കു  ആ  ഫ്ലോറിലേക്ക്  കയറാന്‍ ഒരു പ്രലോഭനം  വന്നു.. എന്നാലും  പക്ഷെ  വീണ്ടും  അടുത്ത  നിലയിലേക്ക് പോയി..

ആറാം  നിലയിലെ  ബോര്‍ഡ്:  നിങ്ങള്‍  ഇവിടുത്തെ   31,456,012 ആം നമ്പര്‍ വിസിറ്റര്‍  ആണ്.  ഈ  ഫ്ലോറില്‍  പുരുഷന്മാര്‍  ആരും ഇല്ല..  പക്ഷെ  ഈ  ഫ്ലോര്‍  ഇവിടെ  ഉള്ളതിന്റെ  ഉദ്ദേശം സ്ത്രീകളെ  ഒരിക്കലും തൃപ്തിപ്പെടുത്താന്‍  സാധിക്കില്ല  എന്നത്  തെളിയിക്കാന്‍  വേണ്ടി  മാത്രം  ആണ്..

ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന  ഈ കടയില്‍  ഷോപ്പിംഗ്‌  നടത്തിയതിനു  നന്ദി.. :P :P

(തുടര്‍ന്നും  വായിക്കുക)

ഇതേ  കടക്കാരന്‍  തൊട്ടടുത്തു പുതിയ ഭാര്യമാരെ  വില്‍ക്കുന്ന  മറ്റൊരു  കടയും നടത്തുന്നുണ്ടായിരുന്നു..

ഒന്നാം  നിലയിലെ ബോര്‍ഡ്: ഇവിടെ ഭര്‍ത്താക്കന്മാര്‍ പറയുന്നത് ക്ഷമയോട്  കേള്‍ക്കുന്ന  ഭാര്യമാരെ ലഭിക്കും..

--

--

--

--

--

രണ്ടും, മൂന്നും, നാലും, അഞ്ചും,  ആറും  നിലകളിലേക്ക്  ഇന്ന്  വരെ  ഒറ്റ പുരുഷനും കയറിയിട്ടില്ല..

ബീഫ് ഫെസ്റ്റ്

കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 1 നവംബർ 2015.

ജീവിത പാഠങ്ങൾ

ജീവിതത്തിൽ ജയ-പരാജയങ്ങൾ എന്നൊന്നില്ല. ഉയർച്ച താഴ്ചകൾ മാത്രം.
തലക്ക് മീതേ വെള്ളം വന്നാൽ വെള്ളത്തിന് മീതേ തോണിയിറക്കണം (അതിജീവന മന്ത്രം).
എന്നോടു സ്നേഹമില്ലാതവരോടു എനിക്കും സ്നേഹമില്ല, എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.
Destroy whats destroys you.
Be with someone who gets excited just thinking about you.
When the wrong people leave your life, the right things happening in your life.

കേരളപ്പിറവി

കേരളപ്പിറവി ഞായറാഴ്ച ആയത് കൊലച്ചതിയായിപ്പോയി. കുമാരി-കുമാരൻമാർക്ക് പിറന്ന വേഷത്തിൽ നടക്കാനുള്ള അവസരം നഷ്ടമായി. നൂറ് കണക്കിന് സേഫ്റ്റി പിന്നുകളുടെ സഹായത്തോടെ ശരീരത്തിലുറപ്പിച്ച സാരി ഉടുത്ത് ഇടക്കിടെ വെളിവാകുന്ന ശരീര ഭാഗങ്ങൾ മറച്ച് വെച്ച് നിലാവത്ത് അഴിച്ച് വിട്ട കോഴികളെപ്പോലെ നടക്കേണ്ടതായിരിന്നു കേരളീയ കൗമാരം. സാംസ്കാരിക മന്ത്രി ദയവ് ചെയ്ത് രാജി വെക്കുക !!