കേരളത്തിലെ കോടതികളിലെ വ്യവഹാര ഭാഷ ഏതാണ് എന്നതിൽ പൊതുജനങ്ങൾക്കു ഇപ്പോഴും
സംശയം ഉണ്ട്. വക്കീലന്മാരും, ന്യായാധിപന്മാരും ഇംഗ്ലീഷും മലയാളവും കൂടി
കലർന്ന ഒരു മിശ്ര ഭാഷ ആണ് കോടതി മുറികളിൽ ഉപയോഗിക്കുന്നത്. മാതൃ ഭാഷ
പ്രാദേശിക കോടതികളിൽ വ്യവഹാരത്തിനായി ഉപയോഗിക്കാമെന്ന് നിയമം
അനുശാസിക്കുന്നുണ്ട്. കോടതി മുറികളിൽ ഇപ്പോഴും അവിയൽ ഭാഷയാണ്
ഉപയോഗിക്കുന്നത്. കേരളത്തിലെ മിക്ക കോടതി മുറികളിലും പ്രവർത്തന സമയത്ത്
നടക്കുന്ന സംഭാഷണങ്ങൾ പുറത്തു നിന്നുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദം കാരണം
ശ്രവണ യോഗ്യമല്ല. ഇതിനും പുറമേ, ന്യായാധിപന്മാരും, വക്കീലന്മാരും
മലയാളവും, ഇംഗ്ലീഷും ചേർത്ത് പ്രയോഗിക്കുമ്പോൾ കക്ഷികളും, പൊതുജനങ്ങളും
കോടതി നടപടികൾ മനസ്സിലാക്കാനാവാതെ കുഴയും. കോടതി മുറിയിൽ മാതൃഭാഷ മാത്രം
ഉപയോഗിക്കുന്നതാണ് കക്ഷികൾക്കും, പൊതുജനങ്ങൾക്കും സൌകര്യപ്രദം.
Showing posts with label Court. Show all posts
Showing posts with label Court. Show all posts
Friday, September 12, 2014
Friday, August 15, 2014
498a എന്ന ഭീകരൻ (Domestic violence Act)
Domestic Violence Act എന്ന് ഇംഗ്ലീഷിലും, ഗാർഹിക പീഡന നിയമം എന്ന് മലയാളത്തിലും അറിയപ്പെടുന്ന ഈ കക്ഷി ഈയിടെ പത്ര വാർത്തകളിൽ ഇടം പിടിച്ചു. ഈ നിയമത്തെ പുതുക്കി നിശ്ചയിക്കാൻ പോക്കുന്നുവത്രേ. സ്ത്രീകളെ മാത്രം പീഡനത്തിൽ (ഭർത്താവിന്റെയും, ബന്ധുക്കളുടെയും പീഡനം) നിന്നും രക്ഷിക്കാനുള്ള ഈ നിയമം സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് കാരണം.
ശാരീരികമായും, മാനസികമായും (വാക്കുകൾ കൊണ്ട് പോലും) പീഡനം ചെയ്യുന്നു എന്ന് ഭാര്യ പരാതി പരാതി നൽകിയാൽ ഭർത്താവ് അറസ്റ്റിൽ ആകും. ശാരീരികമായി ഉപദ്രവിച്ചു, സ്ത്രീധനം ആവശ്യപ്പെട്ടു, അസഭ്യം പറയുക തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ഭർത്താവിനെയും, ബന്ധുക്കളെയും (അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ) വരെ അന്വേഷണം ഒന്നും കൂടാതെ തന്നെ അറസ്റ്റ് ചെയ്യിക്കാൻ കഴിയും. ഭർത്താവിന്റെ ബന്ധുക്കൾ ദമ്പതികൾക്കൊപ്പം താമസിക്കുന്നില്ലെങ്കിൽ കൂടിയും അവരെ പ്രതികളാക്കാൻ പറ്റും.
Subscribe to:
Posts (Atom)