തൃശൂർ ജില്ലയുടെ അതിർത്തിയിലുള്ള ചെറിയ ഒരു ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട് ജില്ലയോട് അതിരു പങ്കിടുന്ന ഒരു ഗ്രാമം ആണ്. കളിമൺ ഉൽപ്പന്ന നിർമ്മാണത്തിന് പേര് കേട്ട ഒരു പ്രദേശമാണിത്. കിണർ റിങ്ങുകൾ, പാചകത്തിന് ഉപയോഗിക്കുന്ന മൺപാത്രങ്ങൾ, ചെടിച്ചട്ടികൾ, പ്രതിമകൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവയാണ് ഇവിടെ നിർമ്മിക്കുന്നത്. കിണറുകൾക്കു സാധാരണയായി കോൺക്രീറ്റ് റിങ്ങുകൾ ആണ് സാധാരണ ഉപയോഗിക്കാറ്. പക്ഷെ കളിമൺ റിങ്ങുകൾ പ്രകൃതിദത്ത വസ്‌തുവായ മണ്ണ് കൊണ്ട് നിർമിച്ചതാകയാൽ ആരോഗ്യത്തിനു നല്ലതാണ്, ജലത്തിന് നല്ല കുളിർമ്മയും കിട്ടും.
കളിമണ്ണ് കൊണ്ട് നിർമ്മിച്ച കിണർ റിങ്ങുകൾ.
നല്ല കളിമണ്ണ് ലഭിക്കാത്തതു വ്യവസായത്തെ ബാധിക്കുന്നുണ്ട് എന്ന് തൊഴിലാളികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ കളിമണ്ണിന്റെ ലഭ്യത കുറഞ്ഞത് കൊണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നത് ചെലവ് കൂട്ടുന്നു.
കളിമൺ വ്യവസായം പ്രതിസന്ധികളെ നേരിടുകയാണെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു. നോട്ട് നിരോധനത്തിന് ശേഷം കച്ചവടം കുത്തനെ ഇടിഞ്ഞു. മുപ്പതിനായിരം രൂപയുടെ കച്ചവടം ദിവസേന നടന്നിരുന്ന സ്ഥാനത്തു ഇന്ന് തൊഴിലാളികൾക്ക് നൽകാനുള്ള ദിവസക്കൂലിക്കുള്ളതു പോലും കിട്ടുന്നില്ല. കുലത്തൊഴിൽ ആയതു കൊണ്ട് നിർമ്മാണം തീർത്തും നിർത്തി വെക്കുന്നില്ല എന്ന് അവർ പറഞ്ഞു.
കുറിപ്പ്: ആതിര മൺപാത്ര നിർമ്മാണ സ്ഥാപനം നടത്തുന്ന ശ്രീ. പൊന്നു ആണ് ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. കിണർ റിങ്ങുകൾ, പുകയില്ലാത്ത അടുപ്പുകൾ, കൂജ, ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ തുടങ്ങിയവ ഇദ്ദേഹം നിർമ്മിക്കുന്നുണ്ട്. Ponnu ഫോൺ നമ്പർ 9539642746, 9947984580