മരുമകളോട് ക്രൂരത കാണിക്കുന്ന അമ്മായി അമ്മമാരെ എല്ലാവർക്കും പരിചയം കാണും. ആഴച്ചപ്പതിപ്പുകളിലും, ടിവി സീരിയലുകളിലും നിറഞ്ഞാടുന്നത് ഇത്തരം അമ്മായി അമ്മമാരാണ്. മരുമകനോട് ക്രൂരത കാണിക്കുന്ന ഭാര്യ മാതാക്കൾ തുലോം കുറവാണ്. ഉണ്ടെങ്കിൽ തന്നെ അത്തരം കഥകൾ ഒന്നും തന്നെ പൊതുവെ പുറത്തു വരാറില്ല. അത്തരം അമ്മായി അമ്മമാരുടെ വിക്രിയകൾ നമുക്കൊന്ന് അപഗ്രഥിക്കാം.
ഇത്തരം അമ്മായിമാരുടെ മേൽ സ്വന്തം ഭർത്താവിനു യാതൊരു നിയന്ത്രണവും കാണില്ല. നിയന്ത്രിക്കാൻ ശ്രമിച്ചാൽ വെട്ടു പോത്തിന്റെ സ്വഭാവം കാണിക്കും. ആരോഗ്യം മോശമാക്കണ്ട എന്ന് കരുതി അവരെ പൊതുവെ കയറൂരി വിടുകയാണ് പതിവ്. ഈ സ്വഭാവം കുറെയൊക്കെ സ്വന്തം മക്കളും സ്വായത്തമാക്കും. ഇങ്ങനെ പെരുമാറുന്നതാണ് ശരി എന്ന് പെണ്‍കുട്ടികളും തെറ്റിദ്ധരിക്കും. പെണ്മക്കളെ കല്യാണം കഴിച്ച് അയക്കുന്ന സമയത്ത് അമ്മായി നല്ലപിള്ള ചമഞ്ഞു നിൽക്കും. ഇത്രയും തങ്കക്കുടം പോലെയുള്ള ഒരു അമ്മായിയെ ആണല്ലോ എന്റെ മകന് കിട്ടിയത് എന്നോർത്ത് പയ്യന്റെ ബന്ധുക്കാരും വണ്ടർ അടിക്കും. കല്യാണം കഴിഞ്ഞ് വിരുന്നിനു വരുന്ന മരുമകനെ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുക്കും. സ്നേഹത്തോടെ പെരുമാറും. ചെറുക്കന്റെ സ്വന്തം തള്ള പോലും അസൂയപ്പെടും. ആഴ്ച ഒന്ന് കഴിയട്ടെ അമ്മായിഅമ്മ അണ്ടർ ഗ്രൌണ്ട് അറ്റാക്ക് തുടങ്ങും. മകളെ കൂടെ കൂടെ വിളിച്ചു പയ്യന്റെ കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ചികഞ്ഞു ചോദിക്കും. അബദ്ധത്തിൽ മകള് സ്വന്തം ഭാർത്താവിനെ കുറിച്ച് നിരുപദ്രവകരമായ എന്തെങ്കിലും പറഞ്ഞെന്നിരിക്കും. അവർ ആ ത്രെഡിൽ പിടിച്ചു വലിഞ്ഞു കയറും. സ്വന്തം ഭാർത്താവിനെ പൂട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ മരുമകനെ പൂട്ടാനുള്ള കുറുക്കുവഴികൾ മകൾക്ക് പറഞ്ഞു കൊടുക്കും. മകൾ അതൊന്നും ചെവി കൊണ്ടില്ലെങ്കിൽ, നിനക്ക് എന്നോടു പഴയ സ്നേഹം ഒന്നും ഇല്ല എന്ന് പറഞ്ഞു അമ്മ കള്ള കരച്ചിൽ തുടങ്ങും. അമ്മ പറഞ്ഞതല്ലേ അര കൈ നോക്കാം എന്ന് പറഞ്ഞു മകളും അങ്കത്തിനു കച്ച കെട്ടും. ചില ഉദാഹരണങ്ങൾ നോക്കാം. കല്ല്യാണം കഴിഞ്ഞ ഉടനെ എവിടെയെങ്കിലും ഭർത്താവു കൊണ്ട് പോയാൽ പോയി എന്ന് പറയാം. അത് കൊണ്ട് പിടിച്ച പിടിയാലെ സിങ്കപ്പൂരൊ, മലെഷ്യയിലൊ ഹണിമൂണ്‍ പോകാൻ ഭർത്താവിനെ നിർബന്ധിക്കുക. ഭർത്താവിനു സമ്പാദ്യ ശീലം ഉണ്ടോ എന്ന് അറിയാൻ ബാങ്ക് അക്കൗണ്ട് രഹസ്യമായി പരിശോധിക്കുക. ഭർത്താവിന്റെ അമ്മക്ക് പോക്കറ്റ് മണി എന്തെങ്കിലും കൊടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഉണ്ടെങ്കിൽ അത് നിർത്താനുള്ള കരു നീക്കങ്ങൾ നടത്തുക. അതിനുവേണ്ടി ഭർത്താവിനോട് അനാവശ്യ ചിലവുകൾ ഒഴിവാക്കി സമ്പാദ്യ ശീലം കൂട്ടാൻ ആവശ്യപ്പെടുക. മകൾക്ക് കൊടുത്ത ആഭരണങ്ങളുടെ നിയന്ത്രണം നഷ്ടപെടാതിരിക്കാൻ സ്വന്തം ബാങ്കിലെ ലോക്കറിൽ ആഭരണങ്ങൾ സൂക്ഷിക്കാൻ സ്നേഹപൂർവ്വം ആവശ്യപ്പെടും. മരുമകന്റെ വീട്ടിലേക്ക് വന്ന വഴി ചില കള്ളന്മാരെ കണ്ടത്രെ. അത് കൊണ്ട് ആഭരണങ്ങൾ അവിടെ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. ഡിമാണ്ട് ഒന്നും പയ്യന് ഇല്ലങ്കിൽ തന്നെയും ഇങ്ങനത്തെ കോമാളിത്തരങ്ങൾ ഒക്കെ കാണിക്കാൻ ഒരു മടിയുമില്ല. സ്വർണം ഒക്കെ ഉണ്ടെന്നു നാല് പേരറിയണ്ടേ. ഇതൊക്കെ കല്യാണം കഴിഞ്ഞാലുള്ള അങ്കം. ഇതിലും വലിയ കളികൾ കാണാൻ ഇരിക്കുന്നതെ ഉള്ളു.
ജോലിയുടെ സൌകര്യത്തിനു അനുസരിച്ച് ചിലപ്പോൾ ദമ്പതികൾ ഭർതൃ ഗൃഹത്തിൽ നിന്ന് അകന്നു വാടക വീട്ടിൽ ആവും താമസം. ചില ഹതഭാഗ്യവാന്മാർ പല കാരണങ്ങൾ കൊണ്ട് ഭാര്യ വീട്ടിൽ ജീവിക്കാൻ ഇട വരുന്നു. തെക്കൻ കേരളത്തിലെ നായർ കുടുംബങ്ങളിൽ പുരുഷന്മാർ ഭാര്യ വീട്ടിൽ ജീവിക്കുന്നത് സാധാരണം ആണ്. മരുമക്കത്തായം (Matrilineal) കൊടികുത്തി വാണിരുന്ന പ്രദേശങ്ങൾ ആണ് തിരുവനന്തപുരം, കൊല്ലം ജില്ലകൾ. ഇപ്പോഴും മരുമക്കത്തായ വ്യവസ്ഥിതിയുടെ ഉച്ചിഷ്ടങ്ങൾ അവിടെയൊക്കെ ഉണ്ട്. സ്വാഭാവികമായും സ്വത്തവകാശം സ്ത്രീകളിൽ നിഷിപ്തം ആകുമ്പോൾ അതിന്റെ ഗർവം ഭർത്താവിനോടുള്ള പെരുമാറ്റത്തിലും പ്രതിഫലിക്കും. ഭാര്യ വീട്ടിൽ താമസിക്കുന്ന പുരുഷന്മാർക്ക് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി കണ്ടിട്ടുണ്ട്. ഭാര്യ വീട്ടിൽ താമസം തുടങ്ങുമ്പോൾ നല്ല സ്വീകരണം ഒക്കെ ലഭിക്കുമെങ്കിലും, ക്രമേണ പെരുമാറ്റത്തിൽ വെള്ളം ചേർക്കാൻ തുടങ്ങും. കുടുംബ ഭരണം മിക്കവാറും അമ്മായി അമ്മയുടെ കയ്യിലായിരിക്കും. നല്ല ഉദ്യോഗവും, സമ്പാദ്യവും, സമൂഹത്തിൽ നിലയും വിലയും ഉണ്ടെങ്കിലും അമ്മായി അപ്പൻ അടിയാന്റെ അവസ്ഥയിൽ ആയിരിക്കും. ഭാര്യക്കും അമ്മയുടെ ആജ്ഞകൾ അനുസരിക്കേണ്ടി വരും. എന്ത് ചെയ്യണം, ചെയ്യണ്ട എന്നൊക്കെ അമ്മായിഅമ്മ കൃത്യ സമയത്ത് പറഞ്ഞു കൊടുക്കും. ആദ്യം മയത്തിൽ പറഞ്ഞു തുടങ്ങും, മരുമകൻ പാവത്താൻ ആണെന്ന് കണ്ടാൽ കാര്യങ്ങൾ ആജ്ഞാ രൂപത്തിലേക്ക് മാറും.
ഭാർത്താവിന്റെ വീട്ടിലേക്കുള്ള പോക്ക് കുറക്കാൻ അമ്മായിഅമ്മ ഉപദേശിച്ചു തുടങ്ങും. പോയാൽ അധികം ദിവസം നില്ക്കണ്ട എന്നും, എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു തിരികെ പോരാനും മകളെ സ്നേഹ ബുദ്ധ്യാ പറയും. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങൾ ഭാര്യ വീട്ടിൽ തന്നെ കൊണ്ടാടണം തുടങ്ങിയ അലിഖിത നിയമങ്ങൾ ഉണ്ടാക്കും. അബദ്ധത്തിൽ എങ്ങാനും വിശേഷ ദിവസങ്ങളിൽ ഭർതൃ വീട്ടിൽ ആയി പോയാൽ, ഉടനെ ഫോണ്‍ വിളി വരും. അമ്മായിഅപ്പന് പ്രഷർ കൂടി, അമ്മായിഅമ്മയുടെ കൈ മുറിഞ്ഞു, ഉടനെ തിരികെ എത്തുക. ഭാര്യ ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയിൽ ആകും. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെയും കൊണ്ട് സ്വന്തം വീട്ടില് എത്താൻ ഉള്ള വെപ്രാളം കാണിക്കും.
കുട്ടികൾ കൂടി ആയാൽ പിന്നെ പറയുകയും വേണ്ട. കുട്ടി ജനിച്ചാൽ പേരിടാൻ ഉള്ള അവകാശം മകൾക്കും ഭർത്താവിനും കൊടുക്കില്ല. കുട്ടിയും ഭർത്താവിന്റെ ബന്ധുക്കാരും തമ്മിലുള്ള അടുപ്പം ഇല്ലാതാക്കാൻ ശ്രമിക്കും. പഠനത്തിനു തടസ്സം വരും എന്ന് പറഞ്ഞു കുട്ടിയെ ഭർത്താവിന്റെ വീട്ടിൽ അവധി ദിവസങ്ങളിൽ നില്ക്കാൻ സമ്മതിക്കില്ല. പക്ഷെ സ്കൂൾ മുടങ്ങിയാലും അമ്മായി അമ്മക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ (ക്ഷേത്രങ്ങൾ) കുട്ടിയെ കൊണ്ട് ടൂർ പോകും.
ഇത്തരം അമ്മായി അമ്മമാരുടെ ഇടപെടൽ കാരണം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നീറി പുകയുകയും ഒരു നാൾ അത് ആളി കത്തുകയും ചെയ്യും. അങ്ങനെ ദാമ്പത്യ ജീവിതം തകരുന്നത് സ്വാഭാവികം ആണ്. മകൾ അല്പം ദുഖിച്ചാലും വേണ്ടില്ല മരുമകനെ ഒരു പാഠം പഠിപ്പിക്കണം എന്നായിരിക്കും അമ്മായി അമ്മ ആദ്യം ചിന്തിക്കുന്നത്. എല്ലാ കാര്യങ്ങളിലും മാതാവിനെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്ക് എതിരഭിപ്രായം പ്രകടിപ്പിക്കാൻ സാധിചു എന്ന് വരില്ല. ക്രമേണ ദാമ്പത്യ ജീവിതം സമ്പൂർണ തകർച്ചയിലേക്കും വഴുതി വീഴും. കുറ്റങ്ങൾ എല്ലാം മരുമകന്റെ തലയിൽ കെട്ടി വച്ച ശേഷം അമ്മായി അമ്മ കൈ കഴുകും.

This category of mother laws are curse of the society. They are destroying the life of their daughters, the cant recognize it.
ReplyDelete