|
Image courtesy: R. Prasad, Mail Today |
ചുംബന സമരം നാലാൾ കൂടുന്നയിടത്തെല്ലാം ചർച്ചയായി കഴിഞ്ഞു. ടെലിവിഷൻ ചാനലുകളിൽ പോലും അതിന്റെ അലകൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. അടുത്തയിടെ ചുംബന സമരത്തെ സംബന്ധിച്ചു ഏതാനും ചാനൽ ചർച്ചകൾ കാണാൻ ഇടയായി. ചർച്ചകളിൽ എല്ലാം തന്നെ ചുംബന സമരത്തെ അനുകൂലിക്കുന്നവരും, അതിനെ എതിർത്ത സദാചാരവാദികളും ഉണ്ടായിരിന്നു. സദാചാരവാദികളുടെ കാര്യവിവരം ഇല്ലായ്മ എന്നെ അത്ഭുതപ്പെടുത്തി. രൂപത്തിൽ മാത്രം അവർ സദാചാര വാദികൾ എന്ന് തോന്നുമെങ്കിലും, അവരെ ഏതു തൊഴുത്തിൽ കെട്ടുമെന്ന് ആർക്കും അറിയില്ല. ചുംബന സമരത്തെ അനുകൂലിച്ചു സംസാരിച്ച ആളുകളുടെ പല ചോദ്യങ്ങൾക്കും മുൻപിൽ സദാചാര വാദികൾ എന്ന് തോന്നിക്കുന്നവർ ഉത്തരമില്ലാതെ തപ്പി തടഞ്ഞു.