Photo courtesy: The Hindu |
Photo courtesy: Mathrubhumi |
"പകിട
13" എന്ന പുസ്തകത്തിൽ ശ്രീ. രവിചന്ദ്രൻ പൊങ്കാലയുടെ മനശാസ്ത്രം വിശകലനം
ചെയ്യുന്നു. "പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കും.
നേട്ടമുണ്ടായെന്നും അനുഗ്രഹം ലഭിച്ചെന്നും പങ്കെടുത്തവർ അവകാശപ്പെടും. ഇത്
കേട്ട് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടവരും കൂടെക്കൂടുന്നു. പൊങ്കാലയ്ക്ക്
ശേഷമുള്ള ഒരു വർഷം ഭക്തയുടെ ജീവിതത്തിൽ സുഖ-ദുഃഖ സമ്മിശ്രമായ നൂറു കണക്കിന്
അനുഭവങ്ങളുണ്ടാവും. പല ആഗ്രഹങ്ങളും പൂർണ്ണമായോ ഭാഗികമായോ
നിറവേറ്റപ്പെട്ടതായി തോന്നാം. ഒപ്പം നഷ്ടങ്ങളും തിരിച്ചടികളുമുണ്ടാകാം.
ഇതിൽ സുഖാനുഭവങ്ങൾ മാത്രം അരിച്ചു വേർതിരിച്ചെടുത്തു ഓർമ്മയിൽ
സൂക്ഷിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് വിശ്വാസികളുടെ
പ്രധാന പരിപാടി. തൊഴിൽപരമായ നേട്ടം, പശുവിന്റെ പ്രസവം, വീടുപണി, ചിട്ടി,
ഗ്യാസ് കണക്ഷൻ, മകളുടെ പരീക്ഷാ വിജയം.... എന്നിവ തുടങ്ങി കഴുത്തിലെ
അരിമ്പാറ മാറുന്നത് വരെ ആഗ്രഹ പട്ടികയിൽ ഉണ്ടായിരിന്നിരിക്കും. ഇവയിൽ പലതും
പൂർണ്ണമായോ ഭാഗികമായോ സംഭവിക്കുന്നതോടെ "അമ്മയുടെ ശക്തിയും ചൈതന്യവും"
വെളിവാക്കപ്പെടുന്നു. കിട്ടിയത് നിലനിർത്താനും കൂടുതൽ ലഭിക്കാനും അടുത്ത
വർഷം വീണ്ടും തീർഥാടനം നടത്തി അനുഗ്രഹം റീചാർജ് ചെയ്യുന്നു. പൊങ്കാലക്ക്
ശേഷം തനിക്കുണ്ടാകുന്ന ദുഖനുഭവങ്ങൾ ഓർക്കാൻ ഭക്ത ഇഷ്ടപ്പെടില്ല. ദുഖാനുഭവം
ഉണ്ടാകാൻ പ്രാർഥിച്ചിട്ടില്ല-അപ്പോൾപ്പിന്നെ അതൊക്കെ പ്രാർത്ഥനയുടെ
കുഴപ്പമാകുന്നതെങ്ങനെ?
നേട്ടങ്ങൾക്ക്
വേണ്ടിയാണ് പ്രാർത്ഥന, അത് മൊത്തമായും ചില്ലറയായും
നിറവേറ്റപ്പെട്ടിരിക്കുന്നു. മോശം അനുഭവം വേണമെന്നു പ്രാർഥിച്ചിട്ടില്ല.
അത് കൊണ്ട് അത്തരം അനുഭവങ്ങൾ മൂർത്തി തരുന്നതല്ല!! കേൾക്കുമ്പോൾ
വിചിത്രമെന്നു തോന്നുന്ന ഈ മാരക യുക്തിയാണ് വിശ്വാസസംരക്ഷണത്തിന്റെ
ആണിക്കല്ല്. ഏതു വിധേനയും വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണിവിടെ തനതു
സാങ്കേതികതമായി പ്രവർത്തിക്കുന്നത്.
Photo courtesy: Mathrubhumi |
ഉള്ളത് നിലനിർത്താനും പുതിയവ വെട്ടിപ്പിടിക്കാനും മനുഷ്യർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. ദുരിതത്തിൽപ്പെട്ടാൽ കരകയറാൻ പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കും. ഒരു ആഗ്രഹം നടന്നു കിട്ടാനായി പ്രാർഥിക്കുന്ന ഭക്തൻ അത് നടപ്പിലാക്കാനായി പ്രായോഗികമായി എന്തെല്ലാം ചെയ്യണമോ അതെല്ലാം കൃത്യമായി ചെയ്തിട്ടാണ് പ്രാർത്ഥിക്കുന്നത്. അത് കൊണ്ട് മാത്രമാണ് അവന്റെ വിശ്വാസം സ്വാർത്ഥകമാകുന്നത്. കൈക്കൂലിയില്ലാതെ നടത്തിയെടുക്കാവുന്ന, നടത്തിയെടുക്കേണ്ട ഒരു കാര്യം കൈക്കൂലി കൊടുത്തു നടത്തിയെടുക്കുന്ന പോലെയാണ് ഇത്".
ഇതിനൊക്കെ പുറമേ രസകരമായ വിവിധ ജനദ്രോഹപരമായ കാഴ്ചകളും പൊങ്കാല തീരുമ്പോൾ കാണാം. എംസി റോഡിന്റെ രണ്ടു വശത്തും നിൽക്കുന്ന യുവരാക്ഷസന്മാർ തിരികെ പോകുന്ന വണ്ടികൾ തടഞ്ഞു നിർത്തി സ്ത്രീകളെ നിർബന്ധമായും മോരും വെള്ളം കുടിപ്പിക്കും. വെള്ളം വേണ്ടായേ എന്ന് പറഞ്ഞാലും നിർബന്ധമായും വായിൽ ഒഴിച്ച് കൊടുത്തു സഹായിക്കും!! ആറ്റുകാൽ പൊങ്കാല ദിവസം അല്ലാതെ ഇക്കൂട്ടർ ആർക്കും അറിഞ്ഞു കൊണ്ട് ഒരുപകാരവും ആർക്കും ചെയ്തു കൊടുക്കുന്നതല്ല. ഫലമോ ഗതാഗത സ്തംഭനം. ഇതൊന്നും അറിയാതെ ആശുപത്രികളിലേക്ക് വരുന്ന രോഗികൾ അടക്കമുള്ളവർ വഴിയിൽ കിടന്നു നരകിക്കും.
റഫറൻസ്
ഇലക്ട്രിക് സന്ന്യാസിമാർ. (2013). In പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം. (pp. 82-84). കോട്ടയം: ഡി സി ബുക്സ്.