സഞ്ചാര പ്രേമികൾക്ക് വ്യത്യസ്ത യാത്രാനുഭവം സമ്മാനിക്കുന്നതാണ് ദൂധ് സാഗർ വെള്ളച്ചാട്ടവും (Dudhsagar Falls), അങ്ങോട്ടുള്ള നടത്തവും. റെയിൽ പാതയിലൂടെയുള്ള 20 (ഇരുവശത്തേക്കും) കിലോമീറ്റർ നീളുന്ന നടത്തവും, പാല് പോലെ പതഞ്ഞൊഴുകുന്ന വളരെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും നൽകുന്ന അനുഭവം അവർണ്ണനീയമാണ്. ഇത്രയും വ്യത്യസ്തതയുള്ള ജലപാതം കാണാനുള്ള യാത്ര ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. നമ്മൾ കാണാൻ പോകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം (310 മീറ്റർ) കൂടിയ മൂന്നാമത്തെ ജലപാതം ആണ്. ഗോവ സംസ്ഥാനത്തിൽ ഉള്ള മണ്ഡോവി (Mandovi) നദിയുടെ സംഭാവനയാണ് ഈ വെള്ളച്ചാട്ടം.
ദൂധ് സാഗർ വെള്ളച്ചാട്ടം |