ഒന്നാം ലോകമഹായുദ്ധകാലത്ത് എംഡൻ (Emden) എന്ന ജർമ്മൻ യുദ്ധക്കപ്പൽ മദിരാശി തുറമുഖത്ത് കടന്ന് വെടിയുതിർത്തിട്ട് 110 വർഷം തികയുന്നു. 1914 സെപ്തംബർ 22-ന് രാത്രി, ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാപിച്ച് കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയെ ധൈര്യപൂർവ്വം മറികടന്ന് മദ്രാസ് ഹാർബറിലേക്ക് കടന്ന് കയറി. നാവിക കമാൻഡർ കാൾ വോൺ മുള്ളർ നയിച്ച എസ്എംഎസ് എംഡൻ, 30 മിനിറ്റിനുള്ളിൽ തുറമുഖത്ത് ഏകദേശം 130 തവണ പീരങ്കി വെടിയുതിർത്തു. നിരവധി ഓയിൽ ടാങ്കുകളും, കപ്പലുകളും ആക്രമണത്തിൽ തകർന്നു. ഒരു പീരങ്കി വെടി സെൻ്റ് ജോർജ് കോട്ടയിലും എത്തി. ബ്രിട്ടീഷ് അപ്രമാദിത്യത്തെ ഒന്നു ചൊറിയാനും കൂടിയാണ് എംഡൻ ആക്രമണം നടത്തിയത്.
Oil tanks burning at Madras |
"എംഡൻ" എന്ന വാക്ക് തമിഴ്, മലയാളം ഭാഷകളുടെ ഭാഗമായിത്തീർന്നു, ശക്തനും ഭയപ്പെടുത്തുന്നവനുമായ ഒരാളെ വിവരിക്കാൻ എമണ്ടൻ എന്ന പദം ഉപയോഗിച്ചു തുടങ്ങി.
Photo courtesy: Agence Rol - Bibliothèque nationale de France, Public Domain
No comments:
Post a Comment