ഒരു ദിവസം നട്ടുച്ച സമയം ചങ്ങനാശ്ശേരി പ്രധാന തപാൽ ഓഫീസിൽ ഒരു DVD സുഹൃത്തിന് അയക്കാനായി എത്തി. ഒരു കട്ടിയുള്ള പേപ്പർ കവറിൽ DVD പൊതിഞ്ഞു സ്പീഡ് പോസ്റ്റ് ആയി അയക്കാനാണ് എത്തിയത്. കൌണ്ടറിൽ ഉണ്ടായിരിന്ന ചങ്ങാതി കവർ വാങ്ങി നോക്കിയിട്ട് പറഞ്ഞു, DVD ക്ക് വേണ്ടിയുള്ള പ്രത്യേകം കവറിൽ ആക്കി അയച്ചില്ല എങ്കിൽ സീൽ അടിക്കുമ്പോൾ ഇത് തകർന്ന് തരിപ്പണം ആകും. കവറിന്റെ മുകളിൽ "DVD Inside" എന്ന് എഴുതിയാൽ പോരെ എന്ന് ഞാൻ ചോദിച്ചു. അന്നേരം സീൽ ചെയ്യുന്ന ആൾ ശ്രദ്ധിക്കുമല്ലോ. അയാൾ തുടർന്നു, അങ്ങിനെ എഴുതിയിട്ടും കാര്യമില്ല. സീൽ ചെയ്യുന്നവർ അതൊന്നും ശ്രദ്ധിക്കില്ല. അവർ ആഞ്ഞു തന്നെ ഇടിക്കും, നിങ്ങളുടെ DVD പപ്പടം പോലെ പൊടിയും. ഞാൻ ഇതിനും മുൻപ് DVD ഇങ്ങനെ അയച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരിന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ ചോദിച്ചു, ഇവിടെ നിന്നാണ് അയച്ചത് എന്ന് ഉറപ്പാണോ? ഞാൻ അതെ എന്ന് പറഞ്ഞു. "DVD എത്തേണ്ടിടത് എത്തി എന്ന് ഉറപ്പാണോ?" ഞാൻ അന്തം വിട്ടു പോയി. തപാൽ വകുപ്പ് ഒരിക്കലും നന്നാവില്ല എന്ന് മനസ്സിൽ വിചാരിച്ചു.
തപാൽ വകുപ്പ് ജീവനക്കാർ ഉരുപ്പടികളിൽ സീൽ ചെയ്യുന്ന കണ്ടു കഴിഞ്ഞാൽ നിലവിളിച്ചു പോകും. പഴയ ചില പോലീസുകാർ പ്രതിയെ കുനിച്ചു നിരത്തി ഇടിക്കുന്ന പോലെ ഉള്ള പ്രവർത്തി. എത്രയോ സാങ്കേതിക വിദ്യ വന്നു പോയി. ഇപ്പോഴും പഴയ സീലിനും, ഇടിയുടെ ശക്തിക്കും മാറ്റമില്ല.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (എല്ലായിടത്തും അങ്ങനെ തന്നെ) ചെന്നാൽ കാണാം തപാൽ ഉരുപ്പടികൾ ട്രെയിനിൽ കയറ്റാനായി എത്തിക്കുന്ന കാഴ്ച. പ്ലാറ്റ് ഫോമിൽ നിന്നും തപാൽ ചാക്കുകൾ ട്രാക്കിലെ കല്ലുകൾക്ക് മുകളിലേക്ക് ഒരു മനസാക്ഷിയും ഇല്ലാതെ എടുത്തു ഏറിയും.
തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റിനു തീരെ സ്പീഡ് ഇല്ല. പേരിൽ മാത്രമേ സ്പീഡ് ഉള്ളു. സ്പീഡ് പോസ്റ്റിൽ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അയച്ച കത്ത് കിട്ടണം എങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും. അതനുസരിച്ച് സാധാരണ കത്തുകൾ കിട്ടാനുള്ള സമയ പരിധി പത്തു ദിവസമായി ഉയർത്തിയിട്ടുണ്ട്!! സാധാരണ തപാൽ സ്പീഡ് പോസ്റ്റിനു നാണക്കേടു വരുത്താൻ പാടില്ലല്ലോ. സേവന മികവിന്റെ കാര്യത്തിൽ സ്വകാര്യ കൊറിയർ കമ്പനിക്കാർ തപാൽ വകുപ്പിനെ എന്നേ മറി കടന്നു. വ്യാപാരികളും, സ്ഥാപനങ്ങളും എല്ലാവരും തന്നെ തപാൽ വകുപ്പിനെ കൈവിട്ടു. സ്വകാര്യ കൊറിയർ കമ്പനിക്കാർ ദിവസേന സ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ശേഖരിക്കാൻ എത്തിക്കൊള്ളും. നിങ്ങളുടെ കത്തുകൾ അയക്കാൻ റെഡി ആയെങ്കിൽ ഒന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാൽ മതി. അവർ ഓടി എത്തി എത്തിക്കൊള്ളും.
തപാൽ വകുപ്പേ നിങ്ങൾ വളരെ പിറകിലാണ് എല്ലാ കാര്യങ്ങളിലും. സ്വന്തം കാലിനടിയിലെ മണ്ണ് ഇളകി പോകുന്നത് നിങ്ങൾ അറിയുന്നില്ല.

No comments:
Post a Comment