ആലപ്പുഴ ടൌണിൽ നിന്ന് KSRTC യുടെ പുതിയ ഇളം പച്ച നിറത്തിലുള്ള ലോ ഫ്ലോർ ബസ്സിൽ കയറി. ബസ്സിൽ യാത്രക്കാർ തീരെ കുറവ്. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് മധ്യവയസ്കയായ ഒരു സ്ത്രീ മീൻ വിൽപ്പന കഴിഞ്ഞ ശേഷം ഒഴിഞ്ഞ ചരുവവുമായി ബസ്സിൽ കയറി. വനിതാ കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ തുനിഞ്ഞതും ഡ്രൈവർ വിളിച്ചു പറഞ്ഞു അവരെ ഇറക്കി വിടാൻ. കണ്ടക്ടർ സ്ത്രീയോട് ബസ്സിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. മീൻ വില്പനക്കാരി പറഞ്ഞു "മീൻ കച്ചവടം കഴിഞ്ഞു, ചരുവമൊക്കെ വൃത്തിയായി കഴുകിയതാണ്, നാറ്റം ഉണ്ടാവില്ല". കണ്ടക്ടർ സമ്മതിച്ചില്ല. അവർ ബസ്സിൽ നിന്ന് സങ്കടത്തോടെ ഇറങ്ങി കൊടുത്തു. വെളിയിൽ ഇറങ്ങിയ ശേഷം അവർ എല്ലാവരും കേൾക്കെ രോഷത്തോടെ വിളിച്ചു പറഞ്ഞു, "ഇതെന്താ നമ്പൂരിമാരുടെ ബസ്സ് ആണോ, ഇവിടെ ചാതുർവർണ്യം ഉണ്ടോ".
ഈ സംഭവത്തിൽ ആരാണ് തെറ്റുകാരൻ? മീൻ ചരുവവുമായി കയറിയ സ്ത്രീയോ, ബസ്സിൽ നിന്ന് ഇറക്കി വിടാൻ ആവശ്യപ്പെട്ട ബസ് ഡ്രൈവറോ, അതോ സ്ത്രീയെ ഇറക്കി വിട്ട വനിതാ കണ്ടക്ടറോ?
No comments:
Post a Comment