Sunday, October 25, 2026

ലാപ്‌ടോപ്പ് ചാർജറിൽ കുത്തിവെച്ച് ഉപയോഗിക്കാമോ?


ലാപ്ടോപ്പ് ഉപയോഗിക്കുന്നവരെ കുഴപ്പിക്കുന്ന ഒരു കാര്യമാണ് ചാർജറിൽ കുത്തി വെച്ച് ഉപയോഗിക്കാമോ എന്നത്. അത് സാധ്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.

ലാപ്ടോപ്പ് ബാറ്ററി

ഭാരം കുറഞ്ഞതും, ഊർജ്ജ ക്ഷമതയുള്ളതുമായ ലിഥിയം-അയൺ ബാറ്ററികളാണ് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത്. ലാപ്ടോപ്പ് ബാറ്ററികളുടെ ശേഷി സാധാരണയായി mAh (milliampere-hour) എന്ന യൂണിറ്റിലാണ് അളക്കുന്നത്. ഉയർന്ന mAh റേറ്റിംഗുള്ള ബാറ്ററിക്ക് കൂടുതൽ നേരം ലാപ്ടോപ്പിനെ പ്രവർത്തിപ്പിക്കാൻ സാധിക്കും. ലാപ്ടോപ്പ് ബാറ്ററികളുടെ ആയുസ്സ് സാധാരണയായി എത്ര തവണ ചാർജ്ജ് ചെയ്യാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഒരു ചാർജ്ജിങ് സൈക്കിൾ എന്ന് പറയുന്നത് ബാറ്ററി പൂർണ്ണമായി ചാർജ്ജ് ചെയ്യുകയും, ഡിസ്ചാർജ് ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. ലാപ്ടോപ്പ് ബാറ്ററികളുടെ ശരാശരി ആയുസ്സ് 300-500 ചാർജ്ജ് ചക്രങ്ങളാണ്.

എത്ര സെല്ലുള്ള ബാറ്ററിയാണെന്ന് ലാപ്ടോപ്പിന്റെ വിവരണത്തിൽ സൂചിപ്പിച്ചിരിക്കും. ബാറ്ററിയെ വൈദ്യുതി സംഭരിക്കുന്ന ഒരു കൂട്ടം സിലിണ്ടറുകളായി (സെല്ലുകൾ) കാണാവുന്നതാണ്. ബാറ്ററി എന്നത് അവയെ ഒന്നിച്ചു ചേർക്കുന്ന ഒരു കണ്ടെയ്നറാണ്. മൂന്ന് സെൽ ബാറ്ററിയിൽ 3 സിലിണ്ടറുകൾ ഉണ്ടാകും.

ഉപയോഗ രീതികളേയും, ചാർജ്ജിംഗ് ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു ലാപ്ടോപ്പ് ബാറ്ററിയുടെ ആയുസ്സ്. ബാറ്ററി ആരോഗ്യം നിലനിർത്തുന്നതിന്, ലാപ്ടോപ്പ് പ്ലഗ് ഇൻ ചെയ്തുകൊണ്ട് 80% താഴെ ചാർജ് ചെയ്യേണ്ടതാണ്. എല്ലാ ആധുനിക ലാപ്‌ടോപ്പുകളിലും ബാറ്ററി ചാർജ് 80% പരിമിതപ്പെടുത്താനുള്ള ഓപ്ഷൻ (Battery Health Manager) ഉണ്ട്. ചാർജർ എപ്പോഴും കുത്തിവെച്ച് ഉപയോഗിക്കുന്നവർ ചാർജ് 80% ആയി ലോക്ക് ചെയ്യുന്നത് ബാറ്ററിയുടെ കൂട്ടാൻ ഇരട്ടിയാക്കാൻ സഹായിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മികവ്, അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിന്റെ സ്വഭാവം എന്നീ ഘടകങ്ങളും ലാപ്ടോപ്പ് കമ്പ്യൂട്ടർ ബാറ്ററിയുടെ ഊർജ്ജ ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ചൂട് കുറയ്ക്കുക

ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ചൂട്. കിടക്കയിലോ തലയണയിലോ ലാപ്ടോപ്പ് വെച്ച് ഉപയോഗിക്കാതെ വായുസഞ്ചാരമുള്ള പ്രതലത്തിൽ ഉപയോഗിക്കുക. ലാപ്ടോപ്പിന്റെ എയർ വെന്റിലേഷനിൽ പൊടി കയറി ചൂട് കാറ്റ് പുറത്തു പോകാൻ തടസ്സം നേരിടുന്നുവെങ്കിൽ സർവീസ് സെന്ററിൽ കൊടുത്തു ഡീപ് ക്‌ളീൻ ചെയ്യാവുന്നതാണ്.

ചാർജറിൽ കുത്തിവെച്ച് ഉപയോഗിക്കുന്നത് കുഴപ്പമാകുമോ?

ലാപ്‌ടോപ്പ് ചാർജർ പവർ സോക്കറ്റിൽ കുത്തിവെച്ച് ഉപയോഗിക്കുന്നത് കൊണ്ട് ബാറ്ററി ഡ്രെയിൻ ചെയ്യില്ല. മാത്രമല്ല, ഇത് ഒരു പരിധി വരെ ലാപ്‌ടോപ്പിന്റെ പെർഫോമൻസ് കൂട്ടാനും സഹായിക്കും. ആധുനിക ലാപ്‌ടോപ്പുകളിൽ (Lithium-ion / Lithium-polymer batteries) സ്മാർട്ട് ആയ സർക്യൂട്ടുകൾ ഉണ്ട്. ബാറ്ററി 100% ചാർജ് ആയിക്കഴിഞ്ഞാൽ, ലാപ്‌ടോപ്പ് ബാറ്ററിയിലേക്കുള്ള വൈദ്യുതി പ്രവാഹം സ്വയം നിർത്തലാക്കുന്നു. അതിനുശേഷം ലാപ്‌ടോപ്പ് നേരിട്ട് ചാർജറിൽ നിന്നുള്ള വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ബാറ്ററി ഓവർചാർജ് ആയി കേടാകും എന്ന പേടി വേണ്ട. ബാറ്ററിയുടെ ആയുസ്സ് നിശ്ചയിക്കുന്നത് ചാർജ് സൈക്കിളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് (ഒരു തവണ 0% മുതൽ 100% വരെ ചാർജ് ചെയ്യുന്നതാണ് ഒരു സൈക്കിൾ). ചാർജർ കുത്തിവെച്ച് ഉപയോഗിക്കുമ്പോൾ ബാറ്ററി ഡിസ്ചാർജ് ആകുന്നില്ല, അതിനാൽ ചാർജ് സൈക്കിളുകൾ ലാഭിക്കാൻ സാധിക്കും.  ഗെയിം കളിക്കുമ്പോഴും വീഡിയോ എഡിറ്റ് ചെയ്യുമ്പോഴും ചാർജർ കുത്തിവെച്ചാൽ പ്രൊസസ്സറിന് ആവശ്യത്തിന് പവർ ലഭിക്കുകയും ലാപ്‌ടോപ്പ് കൂടുതൽ വേഗതയിൽ പ്രവർത്തിക്കുകയും ചെയ്യും. 

എപ്പോഴും പ്ലഗ് ഇൻ ചെയ്ത് ഉപയോഗിക്കുന്നവർ ആഴ്ചയിലൊരിക്കലെങ്കിലും ചാർജർ ഊരിമാറ്റി, ബാറ്ററി 20% ആകുന്നത് വരെ ഉപയോഗിക്കുക. ഇത് ബാറ്ററിയെ സജീവമായി നിലനിർത്തും. ലാപ്‌ടോപ്പ് അമിതമായി ചൂടാകുന്നുണ്ടെങ്കിൽ ഒരു കൂളിംഗ് പാഡ് (Cooling Pad) ഉപയോഗിക്കുകയോ, ചാർജർ അല്പസമയത്തേക്ക് ഊരിവെക്കുകയോ ചെയ്യുക.

No comments:

Post a Comment