Sunday, November 1, 2015
കേരളപ്പിറവി
കേരളപ്പിറവി ഞായറാഴ്ച ആയത് കൊലച്ചതിയായിപ്പോയി. കുമാരി-കുമാരൻമാർക്ക് പിറന്ന വേഷത്തിൽ നടക്കാനുള്ള അവസരം നഷ്ടമായി. നൂറ് കണക്കിന് സേഫ്റ്റി പിന്നുകളുടെ സഹായത്തോടെ ശരീരത്തിലുറപ്പിച്ച സാരി ഉടുത്ത് ഇടക്കിടെ വെളിവാകുന്ന ശരീര ഭാഗങ്ങൾ മറച്ച് വെച്ച് നിലാവത്ത് അഴിച്ച് വിട്ട കോഴികളെപ്പോലെ നടക്കേണ്ടതായിരിന്നു കേരളീയ കൗമാരം. സാംസ്കാരിക മന്ത്രി ദയവ് ചെയ്ത് രാജി വെക്കുക !!
Friday, October 23, 2015
ഹരി ശ്രീ
''വാക്കുകള്‍ക്കറിവീല-
തങ്ങളുള്‍ക്കൊള്ളും മൂര്‍ച്ച
വാള്‍ത്തലയ്ക്കറിവില്ല
വേദന വെട്ടും നേരം ''
വേദന വെട്ടും നേരം ''
പി.ഭാസ്കരന്‍.
Sunday, October 4, 2015
ഒരു പാലക്കാടൻ യാത്ര
പാലക്കാട് എന്ന് കേട്ടാൽ ഞാനുൾപ്പെടെ എല്ലാ മലയാളികൾക്കും ഓർമ്മ വരിക തമിഴ്‌നാടിനോടു ചേർന്ന കിടക്കുന്ന വരണ്ട പൊടിനിറഞ്ഞ പ്രദേശങ്ങൾ ആണ്. മനോഹരമായ കന്യാകുമാരിക്ക് പകരം നമുക്ക് കിട്ടിയത് ഈ പൊടിയണിഞ്ഞ തമിഴ് മണമുള്ള പ്രദേശമാണോ എന്ന് അറിയാതെ ചോദിച്ചു പോകും. അത് കൊണ്ട് തന്നെയാണ് ഞങ്ങൾ പാലക്കാടിന്റെ വ്യത്യസ്ത മുഖം കാണാൻ ഇറങ്ങിത്തിരിച്ചത്. കോയമ്പത്തൂരിനോടു ചേർന്ന് കിടക്കുന്ന പാലക്കാടൻ പ്രദേശങ്ങളും, തൃശൂരിനോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും ഭൂപ്രകൃതിപരമായി വളരെ വ്യത്യസ്തമാണ്. പ്രകൃതി ഭംഗി നിറഞ്ഞ പാലക്കാടിന്റെ ഗ്രാമീണ സൌന്ദര്യം വേറിട്ടതാണ്.
ഉച്ചക്ക് ശേഷം ഞങ്ങൾ ട്രെയിൻ മാർഗം ഷൊർണ്ണൂരിൽ എത്തി. ഞങ്ങൾ ധൃതിയിൽ തന്നെ പാലക്കാടിനെ മലപ്പുറം ജില്ലയുമായി അതിരു തിരിക്കുന്ന തൂതപ്പുഴ കാണാൻ ഇറങ്ങി. ബസ്സിൽ നേരെ തൂതപ്പുഴ കടവിലേക്ക്.
![]() |
| ഭാരതപ്പുഴയുടെ ഒരു കൈവഴി ആണ് തൂതപ്പുഴ. പാറക്കല്ലുകൾ നിറഞ്ഞ ശക്തമായ ഒഴുക്കും ഉള്ള ഈ കടവിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടകരമാണ്. |
![]() |
| തൂതപ്പുഴയുടെ തീരത്താണ് തൂത ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. |
വൈകിട്ട് തന്നെ ഭാരതപ്പുഴയിൽ കുളിച്ചു. തൊട്ടടുത്തുള്ള ഷൊർണ്ണൂർ റെയിൽവേ
സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകളുടെ ചൂളം വിളിയും, കുതിപ്പും,
കിതപ്പുമൊക്കെ വകവെക്കാതെ നിളയുടെ മാറിൽ മലർന്നു കിടന്നു. നേരം ഇരുട്ടിയത്
കൊണ്ട് കുളി മതിയാക്കി ഞങ്ങൾ തിരികെപ്പോന്നു. രാവിലെ തന്നെ തിരികെ വന്നു കുളിയും കഴിഞ്ഞു വേണം പാലക്കാടൻ യാത്ര തുടങ്ങാൻ എന്ന് നിശ്ചയിച്ചു.
രാവിലെ തന്നെ ഭാരതപ്പുഴയിൽ കുളിയും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കാൻ ചെറുതുരുത്തിയിലെ ഷാലിമാർ ഹോട്ടലിൽ എത്തി.
![]() |
| നിളയുടെ തീരത്ത്. ഈ പാലത്തിലൂടെ ട്രെയിൻ പോകുന്നത് ഒരു പാടു മലയാളം സിനിമകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും. |
![]() |
| ഷാലിമാർ ഹോട്ടലിലെ സസ്യ-മാംസ വിഭവങ്ങൾ പേര് കേട്ടതാണ്. ഊത്തപ്പവും, മസാല ദോശയും കഴിച്ചു ഞങ്ങൾ യാത്ര തുടങ്ങി. |
വള്ളത്തോൾ മ്യൂസിയം കണ്ടശേഷം ഞങ്ങൾ പാലക്കാട് കോട്ട കാണാൻ ബസിൽ തിരിച്ചു. മൈസൂർ സുൽത്താൻ ആയിരിന്ന ഹൈദരാലി ആണ് ഈ കോട്ട ഇന്നത്തെ നിലയിൽ പണി കഴിപ്പിച്ചത്. പ്രാദേശിക ഭരണാധികാരി സാമൂതിരിയെ തുരത്താൻ വേണ്ടി ഹൈദരാലിയെ ക്ഷണിക്കുകയും, ഈ കോട്ട പിന്നീട് ഹൈദരാലി കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇത് ബ്രിട്ടീഷുകാർ കയ്യടക്കി. പാലക്കാട് സ്പെഷ്യൽ സബ് ജയിൽ കോട്ടക്കുള്ളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
![]() |
| പാലക്കാട് കോട്ടയുടെ വിവിധ ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങൾ. |
കോട്ടയിൽ നിന്ന് വെളിയിൽ ഇറങ്ങി ഞങ്ങൾ അവിടെ വിൽക്കാൻ വെച്ചിരിന്ന ഉപ്പിലിട്ട മാങ്ങാ വാങ്ങി കഴിച്ചു തുടങ്ങി. ഉപ്പിലിട്ട മാങ്ങാ ആസ്വദിക്കുന്നതിനിടയിൽ ഒരാൾ വിളിച്ചു പറഞ്ഞു, അതാ ചൂലന്നുർ ബസ്, ഓടി ചെന്നില്ലെങ്കിൽ കിട്ടില്ല. ഞങ്ങൾ മാങ്ങയും കടിച്ചു പിടിച്ചു കൊണ്ട് ചൂലന്നുർ മയിൽ സാങ്കേതത്തിലേക്കുള്ള ബസ് പിടിക്കാൻ ഓടി!! പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് മാത്രമായുള്ള ഈ സംരക്ഷണ കേന്ദ്രം. ബസ്സുകൾ ഈ ഭാഗത്തേക്ക് കുറവാണെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.
കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണക്കായി 2008-ൽ ആണ് ഈ മയിൽ സങ്കേതം സമർപ്പിചിരിക്കുന്നത്.
![]() |
| ഇലപൊഴിയും കാടുകളും പാറപ്പുറങ്ങളും ചേർന്നതാണ് മയിൽ സാങ്കേതതത്തിനുള്ളിലെ ഭൂപ്രകൃതി. |
ചില സമയങ്ങളിൽ മയിലുകളെ നേരിട്ട് കാണാൻ ബുദ്ധിമുട്ട് നേരിടാറുണ്ട് എന്ന് ജീവനക്കാർ പറഞ്ഞു. ഞങ്ങൾക്ക് ഏതാനും മയിലുകളെ സാങ്കേതതിനുള്ളിൽ തന്നെ കാണാനുള്ള ഭാഗ്യമുണ്ടായി.
മയിൽ സാങ്കേതതിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. പോയ വഴിയിൽ പടത്തിനു നടുവിൽ ചൂലന്നുർ അയ്യപ്പൻ കാവ് കണ്ടു. ഒരു പച്ച പട്ടു വിതാനിച്ച പാടത്തിനു നടുവിലെ അയ്യപ്പൻ കാവ് നയനമനോഹരമാണ്.
![]() |
| ചൂലന്നുർ അയ്യപ്പൻ കാവ്. ഒരു വിദൂര ദൃശ്യം. |
യാത്രക്കിടയിൽ ഞങ്ങൾ പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വി. കെ. എൻ. എന്റെ തിരുവില്വാ മലയിൽ എത്തി. അവിടുത്തെ വില്വാദ്രി നാഥ ക്ഷേത്രം കാണാൻ പോയി. സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി ആയതിനാൽ ക്ഷേത്ര പരിസരം വിജനമായിരിന്നു. ഇതൊരു ശ്രീരാമ ക്ഷേത്രമാണ്. തിരുവില്വാ മലയിൽ തന്നെയാണ് പ്രശസ്തമായ പുനർജ്ജനി ഗുഹ. വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ ഈ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങിയാൽ പുനർജ്ജന്മം ഇല്ലാതെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുരുഷന്മാരെ മാത്രമേ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങാൻ സമ്മതിക്കൂ. സ്ത്രീകൾ അങ്ങനെ മോക്ഷം പ്രാപിക്കണ്ട എന്നാണ് വെപ്പ്. പുനർജ്ജന്മം ഇല്ലാതെ നേരെ സ്വർഗത്തിൽ എത്തി ഭാര്യമാരെ പേടിക്കാതെ ജീവിക്കാം എന്ന് ചിന്തിച്ച ഏതോ സ്ത്രീ വിരോധി ആണ് ഈ വിശ്വാസം തട്ടിക്കൂട്ടിയതിനു പിന്നിൽ എന്ന് ഞാൻ ശക്തമായി സംശയിക്കുന്നു!!
![]() |
| വില്വാദ്രി നാഥ ക്ഷേത്രം, തിരുവില്വാ മല. |
ഞങ്ങൾ വൈകുന്നേരത്തോടെ നെന്മാറയിൽ എത്തി. പിറ്റേ ദിവസം രാവിലെ നെല്ലിയാമ്പതിയിലേക്ക് പോകാൻ നെന്മാറയിൽ തങ്ങുന്നതാണ് നല്ലത്. നെല്ലിയാമ്പതി ഒരു ഹിൽ സ്റ്റേഷൻ ആണ്. ഈ ചെറിയ പ്രദേശത്ത് സഞ്ചാരികൾക്ക് താമസിക്കാൻ നിലവാരമുള്ള ഹോട്ടലുകൾ ഇല്ലയെന്നത് ഒരു പോരായ്മയാണ്. രാവിലെ ആറരക്കുള്ള ബസ്സിൽ ഞങ്ങൾ നെല്ലിയാമ്പതിക്കു തിരിച്ചു.
![]() |
| നെല്ലിയാമ്പതിയിലെ സീതാർ ഗുണ്ട് എന്ന സ്ഥലം. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ വന്നു വിശ്രമിച്ചിരിന്നു എന്ന് ഐതീഹ്യം ഉണ്ട്. |
![]() |
| നെല്ലിയാമ്പതിയിലെ ജൈവ തേയില തോട്ടം. |
നെല്ലിയാമ്പതി കണ്ടു തിരികെ ചുരം ഇറങ്ങുമ്പോൾ പോത്തുണ്ടി ഡാം ദൃശ്യമാകാൻ തുടങ്ങും. ജലസേചനത്തിനു വേണ്ടി പണിഞ്ഞ ഡാം ആണിത്. മീനച്ചിലാടി, പാടിപ്പുഴകൾക്ക് കുറുകെയാണ് പോത്തുണ്ടി ഡാം പണി തീർത്തിരിക്കുന്നത്.
![]() |
| പോത്തുണ്ടി ഡാം. |
![]() |
| യാത്ര സംഘത്തിലെ അംഗങ്ങൾ. |
Sunday, September 20, 2015
ധനുഷ് കോടിയിലേക്ക്
തമിഴ് നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്കുകിഴക്ക് മുനമ്പ് ആണ് ധനുഷ് കോടി. ഇവിടെ നിന്നും ശ്രീ ലങ്കയിലേക്ക് പതിനെട്ടു കിലോമീറ്റർ ദൂരമേയുള്ളൂ. ഹിന്ദുക്കൾക്ക് ഈ പ്രദേശം പുരാണ പ്രധാനമാണ്. ശ്രീരാമൻ സീതയെ രാവണന്റെ പിടിയിൽ നിന്നും വീണ്ടെടുക്കാൻ ലങ്കയിലേക്ക് ചിറ നിർമ്മിച്ചത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കുന്നു. രാവണനെ വധിച്ച ശേഷം ലങ്കയിലെ രാജാവായി അവരോധിച്ച വിഭീഷണന്റെ നിർദേശ പ്രകാരം ശ്രീരാമൻ അമ്പിന്റെ മുന കൊണ്ട് ചിറ തകർത്തു. "അമ്പിന്റെ മുന" എന്ന അർത്ഥത്തിൽ ആണ് ആണ് ഈ പ്രദേശത്തിന് ധനുഷ് കോടി എന്ന പേര് പതിഞ്ഞത്.
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി മധുരയിൽ എത്തി, അവിടെ നിന്നും രാമേശ്വരം എത്തി ധനുഷ് കോടി കാണുക എന്നതായിരിന്നു ആയിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയിൽ നിന്നും പരശുറാം എക്സ്പ്രസ്സിൽ കയറി രാത്രി എട്ടു മണിയോടു കൂടി നാഗർകോവിൽ എത്തി. അത്താഴം കഴിക്കാനായി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാണകം മണക്കുന്ന വഴിയിലൂടെ നാഗർകോവിൽ പട്ടണത്തിലേക്ക് നടന്നു. വളരെ ചെറിയ ഒരു ചായക്കടയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. ബഹിരാകാശ യാത്രികർ പേടകത്തിൽ ഇരിക്കുന്ന ശൈലിയിൽ ഞങ്ങൾ ആ ചെറിയ കടക്കുള്ളിൽ ഞെരിങ്ങിയിരിന്നു കൊണ്ട് ഏതാനും ദോശകൾ അകത്താക്കി. റെയിൽവേ സ്റ്റേഷനിൽ തിരികെ എത്തി കന്യാകുമാരി-രാമേശ്വരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ കാത്തു നിൽപ്പ് തുടങ്ങി. ട്രെയിൻ സ്റ്റേഷനിൽ എത്തി, മറ്റു യാത്രക്കാർ എന്നെ ഉന്തിത്തള്ളി ജനറൽ കമ്പാർട്ട്മെന്റിനു ഉള്ളിലാക്കി!! അങ്ങനെ റിസർവേഷൻ ഇല്ലാതെ, ഉറങ്ങാതെ രാമേശ്വരം യാത്ര തുടങ്ങി.
![]() |
| ധനുഷ് കോടിയുടെ ആകാശത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്: വിക്കിപീഡിയ |
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി മധുരയിൽ എത്തി, അവിടെ നിന്നും രാമേശ്വരം എത്തി ധനുഷ് കോടി കാണുക എന്നതായിരിന്നു ആയിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയിൽ നിന്നും പരശുറാം എക്സ്പ്രസ്സിൽ കയറി രാത്രി എട്ടു മണിയോടു കൂടി നാഗർകോവിൽ എത്തി. അത്താഴം കഴിക്കാനായി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാണകം മണക്കുന്ന വഴിയിലൂടെ നാഗർകോവിൽ പട്ടണത്തിലേക്ക് നടന്നു. വളരെ ചെറിയ ഒരു ചായക്കടയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. ബഹിരാകാശ യാത്രികർ പേടകത്തിൽ ഇരിക്കുന്ന ശൈലിയിൽ ഞങ്ങൾ ആ ചെറിയ കടക്കുള്ളിൽ ഞെരിങ്ങിയിരിന്നു കൊണ്ട് ഏതാനും ദോശകൾ അകത്താക്കി. റെയിൽവേ സ്റ്റേഷനിൽ തിരികെ എത്തി കന്യാകുമാരി-രാമേശ്വരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ കാത്തു നിൽപ്പ് തുടങ്ങി. ട്രെയിൻ സ്റ്റേഷനിൽ എത്തി, മറ്റു യാത്രക്കാർ എന്നെ ഉന്തിത്തള്ളി ജനറൽ കമ്പാർട്ട്മെന്റിനു ഉള്ളിലാക്കി!! അങ്ങനെ റിസർവേഷൻ ഇല്ലാതെ, ഉറങ്ങാതെ രാമേശ്വരം യാത്ര തുടങ്ങി.
വെളുപ്പിന്ആറു മണിയോടെ ട്രെയിൻ രാമേശ്വരം സ്റ്റേഷനിൽ എത്തി. ട്രെയിൻ നിർത്തിയ ഉടൻ തന്നെ അതിനുള്ളിൽ നിന്നും പ്രളയ ജലം പോലെ യാത്രക്കാർ പ്ലാറ്റ്ഫോമിൽ പരക്കാൻ തുടങ്ങി. യാത്രക്കാരിൽ ഭൂരിഭാഗവും വളരെ സാധാരണക്കാരായ ആൾക്കാർ. ദ്വീപിനു വെളിയിൽ പലവിധ ആവശ്യങ്ങൾക്കായി പോയി തിരികെയെത്തിയവർ. അവർ പെട്ടികളും ഭാണ്ഡങ്ങളും ചുമന്നു കൊണ്ട് സ്റ്റേഷന് വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. കുട്ടിക്കാലത്ത് ആകാശവാണിയിൽ സംഗീതം പഠിപ്പിക്കുന്ന ഒരു പരിപാടിയിൽ സ്ഥിരം കേൾക്കുന്ന, ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ഒരു ഗാന ശകലം പെട്ടെന്ന് ഓർമ വന്നു, "കുട്ടികളും, പെട്ടികളും, പോർട്ടർമാരും..." ഉറക്കമില്ലാത്ത യാത്ര സമ്മാനിച്ച ക്ഷീണത്തോടെ ഞങ്ങൾ സ്റ്റേഷനു വെളിയിലേക്ക് നടന്നു. എങ്ങും നല്ല വെട്ടം പരന്നിരിക്കുന്നു. ദ്വീപ് ആയതു കൊണ്ടാവാം, രാവിലെ ആറു മണിക്ക് നട്ടുച്ചയുടെ പ്രതീതി. സ്റ്റേഷനോട് ചേർന്ന് തന്നെ ഒരു ലോഡ്ജ് മുറി തരപ്പെടുത്തി.
![]() |
| രാമേശ്വരം റെയിൽവേ സ്റ്റേഷൻ. |
കുളികഴിഞ്ഞു ഞങ്ങൾ രാമേശ്വരം ക്ഷേത്രത്തിലേക്ക് നടന്നു. കുളികഴിഞ്ഞ ഞങ്ങൾ കണ്ടത് ക്ഷേത്രതിനുള്ളിലെ തീർത്ഥ കിണറുകളിലെ ജലത്തിൽ കുളിക്കാനായി കാത്തു നിൽക്കുന്ന ഭക്തജനങ്ങളെയാണ്. അവിടെ കാത്തുനിൽക്കുന്നവർ കുളിച്ച ശേഷം എന്തെങ്കിലും പുണ്യം മിച്ചം ഉണ്ടാവുമോ എന്ന സംശയം തോന്നി. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറി നിർമ്മാണ ചാതുരി ആസ്വദിക്കാൻ തീരുമാനിച്ചു.
| പാണ്ഡ്യ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ കൊത്തു പണികൾ കമനീയമാണ്. ശിവനാണ് പ്രധാന മൂർത്തി. ക്ഷേത്രത്തിനുള്ളിലെ ആൾത്താരയുടെ ചിത്രമാണ് കാണുന്നത്. ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ. |
![]() |
| ധനുഷ് കോടി മുനമ്പിലും, മണ്ഡപം തീരത്തും പ്രദേശവാസികൾ മീൻ വറുത്തു വിൽക്കുന്നുണ്ട്. ന്യായമായ വില മാത്രമേ ഇവർ വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നുള്ളു. |
![]() |
| മണ്ഡപം തീരത്തെ ദൃശ്യങ്ങൾ. ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ഉണ്ട്. വളരെ മനോഹരമായ തീരം ആണ് ഇവിടുള്ളത്. കടൽ ജലം പച്ച നിറത്തിലാണ് കാണപ്പെടുന്നത്. |
![]() |
| മീനാക്ഷി ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം. കടപ്പാട്: വിക്കിപീഡിയ |
![]() |
| മീനാക്ഷി ക്ഷേത്രത്തിനുള്ളിലെ ആയിരം കൽ മണ്ഡപത്തിൽ. |
മധുര മീനാക്ഷി ക്ഷേത്ര ദർശനത്തോടെ ഞങ്ങൾ യാത്ര അവസാനിപ്പിച്ചു. പാർവതി ദേവിആണ്
പ്രധാന മൂർത്തി. പാർവതി ദേവി ആണ് മീനാക്ഷി എന്ന് ഇവിടെ അറിയപ്പെടുന്നത്.
ക്ഷേത്രത്തിലെ കൂറ്റൻ കൽ തൂണുകളും, ആൾ താരകളിലെ വർണ ശബളമായ ചുമർ
ചിത്രങ്ങളും വിസ്മയിപ്പിക്കും.
Friday, August 21, 2015
നിളാ യാത്ര
![]() |
| Brunch at Hotel Shalimar, Cheruthuruthy (ചെറുതുരുത്തി). Spicy mutton biriyani, dried grapes and cashew nuts with ghee fragrance as toppings. |
![]() |
| Old meter gage railway bridge near old Kochi bridge, Shoranur. |
![]() |
| തൃത്താല ശിവ ക്ഷേത്രം (Thrithala Temple) |
![]() |
| Velliyankallu (വെള്ളിയാങ്കല്ല്) regulator cum bridge at Thrithala. Inaugurated in 2007 by VS Achuthanandan, then Chiefminister of Kerala. |
![]() |
| Kudallur (കുടല്ലൂർ ) banks of Nila (നിള) river. Native place of Sri. M.T. Vasudevan Nair, doyen of Malayalam literature. |
![]() |
| നീരാടുവാൻ നിളയിൽ നീരാടുവാൻ. Bath in Nila river. |
![]() |
| Breakfast from Vrindavan hotel, Kuttippuram. |
![]() |
| A big lotus field near Thirunavaya temple at Edakkulam owned by two Muslim brothers. From here lotus flowers make available to prominent temples in Kerala like Guruvayur temple. |
![]() |
| വള്ളത്തിലും വെള്ളത്തിലും. ഭാരതപ്പുഴ സ്കൂൾ കടവിൽ. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ സമീപത്താണ് ഈ കടവ് സ്ഥിതി ചെയ്യുന്നത്. |
![]() |
| School kadavu of Nila river. Location of many famous movies. Example is Kadavu (കടവ്) M.T. Vasudevan Nair. Popular movie script writer Dr. Ekbal Kutippuram house located on the bank. |
Thursday, August 20, 2015
ചുംബിച്ച ചുണ്ടുകൾക്ക് വിട
വീണ്ടും കാണുക എന്നോന്നുണ്ടാവില്ല.
നീ മരിച്ചതായി ഞാനും,
ഞാൻ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.
(ലോല: പി. പത്മരാജൻ)
നീ മരിച്ചതായി ഞാനും,
ഞാൻ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.
(ലോല: പി. പത്മരാജൻ)
Subscribe to:
Posts (Atom)











































