LED ഇൻവെർട്ടർ ബൾബ് കറണ്ട് പോകുമ്പോളും പ്രകാശം തരും. LED ബൾബിനുള്ളിൽ ബാറ്ററിയും ഉണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ ബാറ്ററി ചാർജ് ആവും. കറണ്ട് പോവുമ്പോൾ ബാറ്ററി പവറിൽ ബൾബ് പ്രവർത്തിക്കാൻ തുടങ്ങും. 3-4 മണിക്കൂർ വരെ ബാക്കപ്പ് കിട്ടും. അടുക്കള, ലിവിംഗ് റൂം, ഡൈനിംഗ് റൂം എന്നിവിടങ്ങളിൽ ഉപയോഗിക്കാം. സാധാരണ ബൾബ് ഹോൾഡറിൽ ഇട്ടാൽ മതി, കറണ്ട് പോയാൽ ഉടൻ കൂടുതൽ എരിയയിൽ പ്രകാശം കിട്ടും. 7w, 9w പവറുള്ള ബൾബുകൾ ലഭിക്കും. ബൾബിന് 300 രൂപ മുതൽ വിലയുണ്ട്. ഇൻവർട്ടർ സ്ഥാപിക്കുന്നതിന്റെ ചിലവ് താങ്ങാൻ പറ്റാത്തവർക്ക് വലിയ ആശ്വാസമാണ്. എല്ലാ ഇലക്ട്രിക്കൽ കടയിലും വാങ്ങാൻ കിട്ടും.
No comments:
Post a Comment