Tuesday, January 14, 2014

ടെലവിഷനു മുൻപിലെ ശിലാ പ്രതിമകൾ

കേരളത്തിലെ കുഞ്ഞുങ്ങൾ ടെലവിഷനു മുൻപിൽ മുരടിച്ചു പോകുകയാണോ? അടുത്തയിടെ കുറച്ചു വീടുകൾ സന്ദർശിച്ചപ്പോൾ എനിക്ക് കിട്ടിയ പൊതുവായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു.  വീട്ടിലെ ഇരിപ്പ് മുറിയിൽ നിശ്ചേഷ്ടരായി ടിവിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഇരിക്കുന്ന കുഞ്ഞുങ്ങളെ ആണ്  എല്ലായിടത്തും കാണാൻ  കഴിഞ്ഞത്. ടിവിയിൽ കണ്ണും നട്ടിരിക്കുമ്പോൾ വീട്ടിലേക്ക്  മറ്റൊരാൾ കടന്നു വരുന്നത് അവർ അറിയുന്നതേയില്ല. ഞാൻ അവന്റെ അരികിൽ ഇരുപ്പ് ഉറപ്പിച്ചിട്ടും അവൻ അറിഞ്ഞ മട്ടില്ല. ഞാൻ എന്തോ ചോദിയ്ക്കാൻ അവനോടു തുനിഞ്ഞു. അവൻ തല ടിവിക്ക് മുന്നിലേക്ക്‌  കൂടുതൽ വലിച്ചു നീട്ടി. കൊച്ചു ടിവിയിൽ അവൻ "ഡോറയുടെ പ്രയാണം"(Dora the Explorer) എന്ന കാർട്ടൂണ്‍ ആസ്വദിക്കുകയാണ്. ഗൃഹനാഥൻ എന്നോടു ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി. ഞാൻ ശിലാ പ്രതിമയുടെ  അടുത്തു ഇരിപ്പ് തുടർന്നു. ഇടവേള വന്നു. ടിവിയിൽ പരസ്യം തുടങ്ങി. വിശപ്പ്‌ അലട്ടിയത് കൊണ്ടാവണം, ശില അനങ്ങി തുടങ്ങി. എന്നെ ഒന്ന് തുറിച്ചു നോക്കി. അപ്പോളാണ് ഞാൻ അടുത്തു ഇരിക്കുന്ന കാര്യം അവൻ അറിഞ്ഞത് തന്നെ. അവൻ ഉറക്കെ അലറി "വിശക്കുന്നേ" എന്ന്. അപ്രതീക്ഷിതമായ നിലവിളി കേട്ട് ഞാൻ ഞെട്ടി. അവന്റെ അമ്മ  ഉടനെ തന്നെ അടുക്കളയിൽ നിന്നും ചില ഭക്ഷണ സാധനങ്ങളുമായി അവിടേക്ക് ഓടിയെത്തി. അവന്റെ മുന്നില് അവയെല്ലാം വളരെ ഭയ, ഭക്തി ബഹുമാനത്തോടെ നിരത്തി വെച്ചു. അവൻ ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി. ഭക്ഷണത്തിന്റെ സ്വാദ് അവൻ അറിയാതെയാണ് വാരി വലിച്ചു അകത്ത് ആക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം  ശേഷം  അവൻ പ്ലേറ്റുകൾ ഒരു വശത്തേക്ക് തള്ളി നീക്കിയ ശേഷം ടിവി കാഴ്ച തുടർന്നു. അൽപ നേരം ഞാനും അവനോടൊപ്പം ഡോറയുടെ പ്രയാണത്തിൽ മുഴുകി. "ഡോറയുടെ പ്രയാണം " തീർന്നു. അവൻ വീണ്ടും അസ്വസ്ഥൻ ആകാൻ തുടങ്ങി. അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു അലറി "പോഗോ". ഞാൻ വീണ്ടും ഞെട്ടി പോയി, പോകാനായി ചാടി എഴുന്നേറ്റു. എന്റെ സാനിധ്യം അവന് ഇഷ്ടപെട്ടില്ല എന്ന് ഞാൻ വിചാരിച്ചു. പോകല്ലേ എന്ന് പറഞ്ഞു കൊണ്ട് അവന്റെ അച്ഛൻ ഓടി വന്നു. അവന്റെ അച്ഛൻ റിമോട്ട് എടുത്തു വേറൊരു ചാനൽ  ഇട്ട് കൊടുത്തു. എന്നിട്ട് എന്നോടായി പറഞ്ഞു, "അയ്യോ, അവൻ പോകാനല്ല  പറഞ്ഞത്, പോഗോ (Pogo) ചാനൽ വെച്ച് കൊടുക്കാനാണ് പറഞ്ഞത്, ഇപ്പോൾ പോഗോയിൽ ചോട്ടാ ഭീം ഉണ്ട് ". അദ്ദേഹം ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. തെറ്റായി കേട്ടതാണെന്നു ഞാനും പറഞ്ഞു. അപ്പോൾ, കുട്ടി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വീണ്ടും ചോട്ടാ ഭീമനിൽ മുഴുകി. 

ഇതാണ് നമ്മുടെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ. അവരുടെ ബുദ്ധിയും, കായികശേഷിയും ടിവിക്ക് മുൻപിൽ തളച്ചു ഇടുന്നു.  സാമൂഹിക ബന്ധങ്ങൾ കുറയുന്നു. വായനശീലം വളരുന്നില്ല. ധാർമിക മൂല്യങ്ങൾ ഉണ്ടാകുന്നില്ല. മനുഷ്യത്വം ഇല്ലാതാകുന്നു. മൂല്യച്യുതി സംഭവിക്കുന്നു. അവസാനമായി സമൂഹം അധപതിക്കുന്നു. എങ്ങനെ ഈ കുട്ടികളുടെ ഇടയിൽ നിന്നും നാളെയുടെ വാഗ്ദാനങ്ങളായ ശാസ്ത്രഞ്ജരും, കലാകാരന്മാരും, കായിക താരങ്ങളും ഉണ്ടാകും?

8 comments:

  1. അടുത്തയിടെ കുറച്ചു വീടുകൾ സന്ദർശിച്ചപോൾ എന്ന് തങ്ങള് ഇതിൽ പരാമർശിച്ചിട്ടുണ്ട്. തങ്ങൾക്കു ഇത് തന്നെയാണോ പണി? മറ്റുല്ലവരുദ കാര്യത്തിൽ ഇടപെടുന്നത് ശെരിയാണ്‌ എന്ന് തങ്ങൾക്കു തോന്നുന്നുണ്ടോ ?

    ReplyDelete
    Replies
    1. സുഹൃത്തെ,
      ഞാനൊരു സാമൂഹ്യ ജീവിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ജീവിക്കാൻ എങ്ങനെ സാധിക്കും. ദൈനംദിന കാര്യങ്ങള്ക്ക് വേണ്ടി പലപ്പോഴും നിരവധി ആളുകളെ കാണേണ്ടി വരാറുണ്ട്, അവരുടെ വീടുകൾ സന്ദർശിക്കേണ്ട ആവശ്യവും ഉണ്ട്. എന്റെ വീട്ടിലും നിരവധി ആളുകള് വരാറുണ്ട് (സുഹൃത്തുക്കൾ. പത്രം ഇടുന്ന ആൾ, പിരിവുകാർ എന്നിങ്ങനെ).

      ഞാൻ എഴുതിയ കാര്യത്തിൽ അറിഞ്ഞു കൊണ്ട് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സംഭവിച്ച കാര്യം ആണെന്ന് മാത്രം.

      താങ്കളുടെ അഭിപ്രായത്തിൽ നിന്നും മനസിലാക്കുന്നത്‌, നിങ്ങൾ താമസിക്കുന്നത് വിജനമായ ഏതോ ദ്വീപിൽ ആണെന്നാണ്!!

      Delete
  2. അവൻ ഇറങ്ങി പോകാൻ തന്നെയായിരിക്കും പറഞ്ഞത് തങ്ങൾക്കു വിഷമം ആകണ്ട എന്ന് കരുതി ആ കുട്ടിയുടെ അച്ഛൻ തങ്ങളോടു ചുമ്മാ പരഞ്ഞതാകം

    ReplyDelete
  3. ആയിരിക്കാം എന്നല്ല ആണ് . അത് സമ്മതിക്കാൻ ബുദ്ധിമുട്ട് വേണ്ട .അത് നിങ്ങള്ക്ക് മനസിലയില്ലെങ്ങിലും ഈ ബ്ലോഗിൾ എഴുതുന്ന മണ്ടത്തരങ്ങൾ വായിക്കുന്നവർക്ക് മനസിലാകും .

    ReplyDelete
  4. dora ki jay..........chotttttttabhem ki jai........shaun d sheep,pink panthers,oggy ki jay

    ReplyDelete