ചിലർ അങ്ങനെയാണ്. എല്ലാത്തിനോടും സർവ്വത്ര പുച്ഛം. തനൊഴിച്ചുള്ള ഭൂലോകത്തിലെ സകലമാന കാര്യങ്ങളോടും പുച്ഛം. പൊതുവെ കേരളത്തിന് പുറത്തു പോയി വളരെക്കാലം ജീവിച്ചവരിലാണ് ഈ പ്രവണത കൂടുതൽ. നാട്ടിലെ വൃത്തിയില്ലായ്മ, ജനാധിപത്യ സംവിധാനം, നിയമ സംവിധാനം, ഗതാഗതം, വസ്ത്രധാരണം തുടങ്ങിയ ഏതു കാര്യത്തിലും ഗുണദോഷ വശങ്ങൾ നോക്കാതെ കണ്ണുമടച്ചു കുറ്റം പറയും. മാലിന്യ സംസ്കരണത്തെ കുറ്റപ്പെടുത്തും, സ്വന്തം വീട്ടിലെ മാലിന്യം ആരും കാണാതെ അന്യന്റെ പറമ്പിൽ കൊണ്ടിടും!!
മറ്റു ചില ദോഷൈകദൃക്കുകളുടെ കാര്യം ഇതിലും രസകരമാണ്. അവർ എന്തിനും ഏതിനും സർക്കാർ സംവിധാനങ്ങളെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തും. നല്ല സർക്കാർ സ്‌കൂൾ വീടിനടുത്ത് ഉണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ അവിടെ ചേർക്കില്ല. അതൊക്കെ ഭയങ്കര കുറച്ചിലാണ്. കൂടുതൽ തുക ഡൊണേഷൻ കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കും. അതെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കും. കൂടുതൽ തുക ഡൊണേഷൻ വാങ്ങുന്ന സ്‌കൂളിന് കൂടുതൽ നിലവാരം ഉണ്ടെന്നാണ് വിചാരം. ചിട്ടയായി പഠിച്ചാൽ ആർക്കും ഉന്നത വിജയം കരസ്ഥമാക്കാം. ഇന്ന് ഉന്നത പദവികളിൽ ഇരിക്കുന്ന പ്രമുഖർ എല്ലാം സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ ആണെന്ന് ഓർക്കുക.
ദോഷൈക ദൃക്കുകളായ ചില സർക്കാർ ജീവനക്കാരുടെ കാര്യം നോക്കുക. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഇവർ എല്ലാറ്റിനെയും കുറ്റവും പറയും ജോലിയും ചെയ്യില്ല. രാവിലെ ഓഫീസിൽ വരും. വന്നാൽ ഉടനെ ഫേസ്ബുക്ക് തുറക്കും. മുഖം കാണിക്കും. കുറച്ചു ജോലി ചെയ്യും. പിന്നെ എസ്.എം.എസ് അയച്ചു ആരോടെങ്കിലും പഞ്ചാരയടി തുടങ്ങും. അടുത്ത പടിയായി വൈരാഗ്യം ഉള്ള ആരെയെങ്കിലും തെറി പറയണമെന്നു തോന്നും, ഉടൻ തന്നെ ഫോണ്‍ വിളിച്ചു നോക്കും. പാവപ്പെട്ടവൻ തിരക്കിട്ട ജോലി കാരണം ഫോണ്‍ എടുത്തില്ലെങ്കിൽ തെറി എസ്.എം.എസ് ആയി അയക്കും. മറുപടി ഉടൻ കിട്ടിയില്ലെങ്കിൽ കുറച്ചു തെറി കൂടി അയക്കും. എന്നിട്ട് ചായ കുടിക്കാൻ പോകും. ആത്മാർഥമായി പൊതുജന സേവനം ചെയ്യുന്ന ജീവനക്കാർ ക്ഷമിക്കുക.

valare valare seriyanu :)
ReplyDelete