ബാല്യകാലം മുതൽ ബംഗാൾ ഒരു മരീചിക ആയിരിന്നു എനിക്ക്. ബംഗാളിനെക്കുറിച്ചു വായനാനുഭവം മാത്രമാണുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥി ആയിരിന്ന കാലത്ത് വായിച്ച ബംഗാളി നോവലുകളുടെ മലയാള പരിഭാഷ നൽകിയ വായനാ സുഖം ഇന്നും മനസ്സിലുണ്ട്. ഹേമന്ദ കുമാർ മുഖർജീ, എസ്.ഡി. ബർമൻ, മന്നാ ഡേ, സലിൽ ചൗധരി തുടങ്ങിയ ബംഗാളി സംഗീത പ്രതിഭകളുടെ ഒരു ആരാധകൻ ആണ് ഞാൻ. എന്നെങ്കിലും ബംഗാൾ സന്ദർശിക്കണമെന്ന എന്റെ കുട്ടിക്കാല ആഗ്രഹം സഫലമാകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു.
ബംഗാൾ ലൈബ്രറി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോഹ സ്വന്തന്ത്ര
സോഫ്റ്റ്‌വെയർ സെമിനാറിന്റെ ക്ഷണിതാക്കൾ ആയിട്ടാണ് ഞങ്ങൾ കൽക്കത്തക്ക്
പുറപ്പെട്ടത്. കോട്ടയത്ത് നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്കും അവിടെ
നിന്നും വിമാന മാർഗം കൽക്കത്തയിലേക്കും എത്തി ചേർന്നു. നേതാജിയുടെ പേരിലാണ് കൊൽക്കത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളം (Netaji Subhas Chandra Bose International Airport) അറിയപ്പെടുന്നത്.
|
സന്ജോയിയും (നടുവിൽ) സാഹസികനായ ടാക്സി ഡ്രൈവർക്കുമൊപ്പം. |
ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സന്ജോയ് ഡേ എന്ന ലൈബ്രറി സയൻസ് വിദ്യാർത്ഥിയെ ആണ് സംഘാടകർ ചുമതലപ്പെടുതിയിരിന്നത്. വിമാനം ഇറങ്ങിയ ഉടനെ തന്നെ സന്ജോയ് പത്തു നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ ബഹിർഗമന കവാടത്തിൽ സന്ജോയിയെ കാത്ത് നിൽപ്പ് തുടങ്ങി. പത്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മഞ്ഞ അംബാസിഡർ കാർ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തു വന്നു നിന്നു. സന്ജോയ് ഡോർ തുറന്നു ചാടിയിറങ്ങി പെട്ടെന്നൊരു ഷേക്ക് ഹാണ്ടും തന്നു വേഗത്തിൽ ഞങ്ങളെയും ബാഗുകളെയും കാറിനുള്ളിലാക്കി യാത്ര തുടങ്ങി. ഇത്ര ധൃതി വേണമായിരിന്നോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ് സന്ജോയ് ധൃതി കൂട്ടിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഞങ്ങളുടെ പിറകെ ഒരു സെക്യൂരിറ്റിക്കാരൻ വിസിൽ ഊതിക്കൊണ്ടു വരുന്നുണ്ടായിരിന്നു. പാർക്കിംഗ് ഇല്ലാത്തയിടത്താണ് സന്ജോയ് ഹിന്ദി സിനിമ സ്റ്റൈലിൽ കാർ കൊണ്ട് ചാടിച്ചത്!!
ഒരു കാലത്തു ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ തലസ്ഥാനം ആയിരിന്നു കൊൽക്കത്ത. ഇതിനും പുറമെ വാണിജ്യ, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ കേന്ദ്രവും ഒക്കെ ആയിരിന്നു. ഇന്ത്യൻ സ്വാതന്ത്രം പ്രാപിക്കുന്നതിന് മുൻപുള്ള കാലത്തു ശാസ്ത്ര, സാഹിത്യ, ഭരണ രംഗങ്ങളിലെ പ്രമുഖരെല്ലാം തന്നെ ബംഗാളിൽ നിന്നുള്ളവരായിരുന്നു. ക്ഷയിച്ച തറവാടിന്റെ അവസ്ഥയിലാണ് ഇന്നത്തെ ബംഗാൾ എന്നാണു പലരോടും സംസാരിച്ചപ്പോൾ മനസ്സിലായത്. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം പോയി എന്ന് പൊതു അഭിപ്രായം.
ബംഗാളികൾക്കും മലയാളികൾക്കും പല വിഷയങ്ങളിലും ഉള്ള ചിന്തകളിലും മനോഭാവങ്ങളിലും സാമ്യം ഉണ്ട് എന്ന് മൂന്നു ദിവസത്തെ കൽക്കത്ത നിവാസികളുമായുള്ള സംസർഗ്ഗത്തിൽ നിന്നും മനസ്സിലായി. കൊൽക്കത്തയിലെ പല പ്രധാന കാഴ്ചകളും, ഇടങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ സന്ദർശിക്കാൻ സാധിച്ചില്ല എന്നൊരു ദുഃഖമുണ്ട്. ഇക്കാലത്തു കേരളത്തിൽ നിന്ന് ബംഗാളിലെത്താൻ വലിയ ബുദ്ധിമുട്ടില്ല എന്നതും ഇവിടെ വരാൻ ഇനിയും അവസരങ്ങൾ ഉണ്ടാകും എന്ന ആശ്വാസത്തോടെ ഞങ്ങൾ കൊൽക്കത്തയോട് വിട പറഞ്ഞു.
വാചാലമായ ,മനോഹരങ്ങളായ ചിത്രങ്ങൾ!!!
ReplyDeleteകൊൽക്കത്തയുടെ വ്യത്യസ്ത മുഖങ്ങൾ-ചിത്രങ്ങളിലൂടെ
ReplyDeleteWorderful travalogue... pls write more
ReplyDelete