ഇന്ത്യയുടെ ഹൃദയ ഭൂമിയാണ് മധ്യപ്രദേശ്, രണ്ടാമത്തെ വലിയ സംസ്ഥാനവും. വന്യജീവി സങ്കേതങ്ങളും, ചരിത്ര-പൈതൃക സ്മാരകങ്ങളും ധാരാളമുണ്ടിവിടെ.കുറഞ്ഞ സമയത്തിനുള്ളിൽ മധ്യപ്രദേശിന്റെ വളരെ കുറച്ചു ഭാഗങ്ങളിൽ കൂടി നടത്തിയ ഒരു ഓട്ട പ്രദക്ഷിണത്തിന്റെ സചിത്ര വിവരണമാണ് ഇത്.
|
ഭോപ്പാൽ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് വൻ വിഹാർ വന്യ ജീവി സംരക്ഷണ കേന്ദ്രം. എല്ലും തോലുമായ ചില മൃഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിലും എത്രയോ ഭേദമാണ് തിരുവനന്തപുരത്തെ മൃഗശാല. | | | | | | | | |
|
|
ഭോപ്പാലിലെ ഭാരത് ഭവൻ ഒരു വിവിധ കലാ കേന്ദ്രവും, മ്യൂസിയവും കൂടി ആണ്. ഞങ്ങൾ അവിടെ എത്തുമ്പോൾ ബംഗാൾ മേള നടക്കുന്നുണ്ടായിരുന്നു. 1982ൽ മധ്യപ്രദേശ് സർക്കാരാണ് ഈ കലാ കേന്ദ്രം സ്ഥാപിച്ചത്. ഈ കേന്ദ്രത്തിന്റെ നിർമ്മിതി കമനീയമായമാണ്. കലാ കേന്ദ്രത്തിന്റെ പരിസര പ്രദേശവും മനോഹരമായി നിർമിച്ചിട്ടുണ്ട്. |
|
ഇന്ത്യയിലെ പ്രാദേശിക വൈവിധ്യം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ആണിത്. National Museum of Humankind ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും തനതു ശൈലിയിലുള്ള വീടുകൾ അതേപടി പുനർസൃഷ്ടിച്ചിട്ടുണ്ട്. ഭോപ്പാൽ നഗരത്തിലാണ് ഈ വ്യത്യസ്തമായ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തീരപ്രദേശത്തെ വീടും, ഒരു നാല് കെട്ടും ഇവിടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ദേശത്തിന്റെ വൈവിധ്യം വളരെ നന്നായി ഈ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
|
No comments:
Post a Comment