ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണി ഏതുനാട്ടില്‍ കിട്ടും? ഇവിടെ കിട്ടുമെന്നാകും കോഴിക്കോട്ടുകാരുടെ മറുപടി. കോഴിക്കോടന്‍ ബിരിയാണിയോട് സ്വാദില്‍ കിടപിടിക്കാന്‍ മറ്റൊരു ബിരിയാണിക്കുമാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരേറെ. എന്നാല്‍ ഇവിടെനിന്ന് എഴുപത്തിമൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള തലശ്ശേരിയിലെ ബിരിയാണി കഴിച്ചവര്‍ അതു സമ്മതിച്ചു തരില്ലെന്നു മാത്രം. അരി ആദ്യം നെയ്യില്‍ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് ദം ചെയ്തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത.(നാടന്‍ കോഴി ഉപയോഗിച്ചാല്‍ രുചിയും കൂടും)
Tuesday, July 25, 2017
Saturday, July 22, 2017
വേണമെങ്കിൽ അമ്മാവനേയും കൊല്ലാം
ഒരിടത്ത് ബദ്ധവൈരികളായ ഒരു അമ്മാവനും മരുമകനും ഉണ്ടായിരിന്നു. മരുമകൻ ഭാഗവതം വായിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മാവൻ എത്തി. അമ്മാവനെ കണ്ട മരുമകൻ ഭാഗവതം വായന നിർത്തി.
ഭാഗവതം വായിച്ചിട്ട് എന്ത് മനസ്സിലായി? അമ്മാവൻ മരുമകനോട് ചോദിച്ചു.
മരുമകന്റ മറുപടി ഉടൻ വന്നു,
"വേണമെങ്കിൽ അമ്മാവനേയും കൊല്ലാം".
ചിലർ പുരാണ പാരായണം നടത്തുന്നത് കേൾക്കുമ്പോൾ ഈ കഥ ഓർമ്മ വരുന്നു.
Monday, July 17, 2017
കോനാര്‍ മെസ്സിലെ മട്ടണ്‍ ദോശ
മധുരക്ക് പോയാല്‍ കോനാര്‍ മെസ്സിലെ മട്ടണ്‍ ദോശ കഴിക്കാതെ വരാന്‍ പറ്റുമോ? മിന്‍സ് ചെയ്ത മട്ടണ്‍ റോസ്റ്റാക്കി, മസാല ദോശ ചുടുന്ന പോലെ ദോശക്ക് നടുവില്‍ മട്ടണ്‍ റോസ്റ്റ് വച്ച് ചുട്ടെടുക്കുന്ന മട്ടണ്‍ ദോശയാണ് കോനാര്‍ കടയിലെ ഏറ്റവും ഫേമസ് ഐറ്റം. കൂടെ നല്ല മട്ടണ്‍ കുറുമാ കറിയും.
Sunday, July 16, 2017
ബോര്‍ഡര്‍ റഹ്മത്ത് കടയിലെ പൊറോട്ട
''നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്ന പൊറോട്ടാ കഴിച്ചിട്ടുണ്ടോ ?!! ഇത് ബോര്‍ഡര്‍ റഹ്മത്ത് കട. ചെങ്കോട്ട കുറ്റാലം റോഡില്‍ വളരെ പ്രശസ്തമായ കട... പ്രത്യേകത എന്താന്നു വച്ചാല്‍, ആട്ടാമാവ് കൊണ്ടുള്ള പൊറോട്ടാ. മാവ് കുഴക്കുംമ്പോള് വെള്ളത്തിനു പകരം പാല് മാവില്‍ ചേര്‍കുന്നത് കാരണം. അതുകൊണ്ടായിരിക്കാം പൊറോട്ടാ കൈയ്യിലെടുത്താല്‍ പഞ്ഞിപോലെ കാവടി ഷെയ്പ്പില്‍ കാണാം. നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്ന പോലെ തോന്നും എന്നുള്ളത് സത്യമാണ്. പിന്നേ കോഴിക്കറിയാണ് മറ്റൊരു പ്രത്യേകത.. നാടന്‍ കോഴിയെ മാത്രമേ അവര്‍ ഉപയോഗിക്കുന്നുള്ളു..യാതൊരുവിധ പാക്കറ്റ് പൊടികളും കറിയില്‍ ചേര്കില്ല. മുളകും,മല്ലിയും,മഞ്ഞളും,കുരുമുളകുമെല്ലാം വലിയ ഗ്രൈന്ഡറില് അരച്ചെടുക്കുകയാണ് ..അതുകൊണ്ടാവാം കറിക്കും അന്യായ രുചിയാണ്. പലവിധ ആഹാരങ്ങള്‍ ആ ഹോട്ടലിലുണ്ടങ്കിലും പൊറോട്ടായും കോഴിക്കറിയുമാണ് അവിടുത്തെ പ്രത്യേകത. ചെങ്കോട്ടവഴി യാത്ര ചെയ്യുന്നവര്‍ കുറ്റാലം ബോര്‍ഡര്‍ റഹ്മത്ത് കട ഒന്നു സന്ദര്‍ശിക്കൂ.... ചെന്നൈയുള്‍പ്പടെ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇതിന് ബ്രാഞ്ചുകളുണ്ട്. പക്ഷേ ചെങ്കോട്ടയാണ് തറവാട് കട.
Subscribe to:
Posts (Atom)