Image courtesy: R. Prasad, Mail Today |
Wednesday, December 17, 2014
സദാചാര കോമാളികൾ
Friday, November 21, 2014
ഒളിബന്ധങ്ങള്‍ ഹൃദയം പിച്ചിചീന്തുന്നു
Sunday, November 16, 2014
സർവ്വത്ര പുച്ഛം!!
മറ്റു ചില ദോഷൈകദൃക്കുകളുടെ കാര്യം ഇതിലും രസകരമാണ്. അവർ എന്തിനും ഏതിനും സർക്കാർ സംവിധാനങ്ങളെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തും. നല്ല സർക്കാർ സ്‌കൂൾ വീടിനടുത്ത് ഉണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ അവിടെ ചേർക്കില്ല. അതൊക്കെ ഭയങ്കര കുറച്ചിലാണ്. കൂടുതൽ തുക ഡൊണേഷൻ കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കും. അതെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കും. കൂടുതൽ തുക ഡൊണേഷൻ വാങ്ങുന്ന സ്‌കൂളിന് കൂടുതൽ നിലവാരം ഉണ്ടെന്നാണ് വിചാരം. ചിട്ടയായി പഠിച്ചാൽ ആർക്കും ഉന്നത വിജയം കരസ്ഥമാക്കാം. ഇന്ന് ഉന്നത പദവികളിൽ ഇരിക്കുന്ന പ്രമുഖർ എല്ലാം സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ ആണെന്ന് ഓർക്കുക.
ദോഷൈക ദൃക്കുകളായ ചില സർക്കാർ ജീവനക്കാരുടെ കാര്യം നോക്കുക. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഇവർ എല്ലാറ്റിനെയും കുറ്റവും പറയും ജോലിയും ചെയ്യില്ല. രാവിലെ ഓഫീസിൽ വരും. വന്നാൽ ഉടനെ ഫേസ്ബുക്ക് തുറക്കും. മുഖം കാണിക്കും. കുറച്ചു ജോലി ചെയ്യും. പിന്നെ എസ്.എം.എസ് അയച്ചു ആരോടെങ്കിലും പഞ്ചാരയടി തുടങ്ങും. അടുത്ത പടിയായി വൈരാഗ്യം ഉള്ള ആരെയെങ്കിലും തെറി പറയണമെന്നു തോന്നും, ഉടൻ തന്നെ ഫോണ്‍ വിളിച്ചു നോക്കും. പാവപ്പെട്ടവൻ തിരക്കിട്ട ജോലി കാരണം ഫോണ്‍ എടുത്തില്ലെങ്കിൽ തെറി എസ്.എം.എസ് ആയി അയക്കും. മറുപടി ഉടൻ കിട്ടിയില്ലെങ്കിൽ കുറച്ചു തെറി കൂടി അയക്കും. എന്നിട്ട് ചായ കുടിക്കാൻ പോകും. ആത്മാർഥമായി പൊതുജന സേവനം ചെയ്യുന്ന ജീവനക്കാർ ക്ഷമിക്കുക.
Tuesday, November 11, 2014
മാമ്പൂ കണ്ടും മക്കളെ കണ്ടും..... (ചെറുകഥ)
Monday, November 10, 2014
ഷാരൂഖ് ഖാന്റെ മീശ (ചെറുകഥ)
കുട്ടിക്കാലം മുതലേ ഷാരൂഖ് ഖാനെ ആരാധിച്ചു തുടങ്ങിയതാണ്. ഖാന്റെ മീശയില്ലാത്ത മാർബിൾ പോലെയുള്ള മുഖം എത്ര സുന്ദരമാണ്. അങ്ങനെ ഉള്ള ഒരു സുന്ദരക്കുട്ടപ്പനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് ഒരുപാടു തവണ മനസ്സിൽ ശപഥം ചെയ്തു. അതിന്റെ പേരിൽ എത്രയോ കല്യാണ ആലോചനകൾ ഓരോ കാരണം പറഞ്ഞു താൻ തന്നെ മുടക്കി. ഈ ചെറുക്കൻ സുന്ദരൻ ആണെങ്കിലും മീശയുണ്ട്. ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ചെറുക്കനെ ഇഷ്ടപ്പെട്ടു എങ്കിലും ആ മീശ ഒരു തടസ്സം നിൽക്കുന്നു. താനൊഴിച്ചു എല്ലാവർക്കും ചെറുക്കനേയും, അവന്റെ മീശയും ഇഷ്ടപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ അടുത്ത കൂട്ടുകാരി പറഞ്ഞു സ്റ്റാലിന്റെ മീശ പോലെയുണ്ടെന്ന്. കടുത്ത കോണ്‍ഗ്രസ്‌കാരനായ പാലാക്കാരൻ അമ്മാവൻ അഭിപ്രായപ്പെട്ടു പി.ടി. ചാക്കോയുടെ മീശ പോലെയെന്ന്. ബിജെപിക്കാരൻ അനുജൻ പറഞ്ഞു, അൽപ്പം കൂടി മീശക്കു കട്ടി കുറക്കാമെങ്കിൽ അളിയന്റെ മീശ ശ്യാമപ്രസാദ് മുഖർജിയുടെ മീശ പോലെ തന്നെ ആകും. ഇതെല്ലാം കേട്ട് മനസ്സ് തേങ്ങി. ഷേപ്പ് ചെയ്യുന്നതിനിടയിൽ അറിയാതെ കത്രിക തട്ടി മീശ മൊത്തം മുറിഞ്ഞു പോകണേ എന്ന് എത്രയോ തവണ കൃഷ്ണനോടു പ്രാർത്ഥിച്ചു.
അമ്മിണിക്കുട്ടി മണിയറയിൽ കയറിയ ശേഷം ചെറുക്കന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. താനാണോ ചെറുക്കനാണോ ആദ്യം പാല് കുടിച്ചത് എന്ന് പോലും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരിന്നില്ല അവൾ. എങ്ങനെയോ നേരം വെളുപ്പിച്ചു. അമ്മിണിക്കുട്ടി മണിയറയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. കയ്യിൽ ചുരുട്ടി പിടിച്ചിരിന്ന കടലാസ് പൊതിയിലെ മീശ ജനലിൽ കൂടി വെളിയിലേക്ക് വലിച്ചെറിഞ്ഞു. മണിയറയുടെ വാതിൽ ഒന്ന് കൂടി തുറന്ന് നോക്കി. അകത്ത് ഉറങ്ങിക്കിടക്കുന്ന സ്വന്തം ഷാരൂഖ് ഖാനെ കണ്ട് സംതൃപ്തിയോടെ നെടുവീർപ്പിട്ടു.
Sunday, November 2, 2014
Tuesday, October 28, 2014
പൂജിച്ച പേന
എന്റെ സ്‌കൂൾ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയാം. ഞാൻ പത്താം തരം അവസാന വർഷ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. പരീക്ഷ വിഷയം ഏതെന്നു ഓർമയില്ല. എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് എന്റെ പേന പണി മുടക്കി. എന്റെ മുന്നിലെ ബെഞ്ചിൽ ഇരുന്നു കുത്തിക്കുറിക്കുന്ന പഹയനെ ശബ്ദം കുറച്ചു വിളിച്ചു. അദ്ദേഹത്തിന്റെ മേശപ്പുറത്തു രണ്ടു പേന നിരത്തി വെച്ചിരിക്കുന്നു. ഒരു പേന തന്നു സഹായിക്കണേ എന്ന് അറിയിച്ചു. എടുത്തടിച്ച പോലെ മറുപടി വന്നു, "പൂജിച്ച പേനയാണ്, തരാൻ പറ്റില്ല". ഉടനെ തന്നെ പേനയെടുത്ത് മാറ്റി വെച്ചു. എന്റെ സുഹൃത്ത് അമ്പലം വിഴുങ്ങാൻ എന്ന പോലെ അമ്പല പറമ്പിനു ചുറ്റും ദിവസവും വലം വെക്കുന്നതും കണ്ടിട്ടുണ്ട്. അവൻ ഭഗവാനെ പ്രീണിപ്പിച്ച് ഇങ്ങനെ ഒരു കടുത്ത പ്രയോഗം നടത്തുമെന്ന് ഞാൻ അറിഞ്ഞില്ല. ഏതായാലും എന്റെ സുഹൃത്തിനെ പൂജിച്ച പേന കൈവിട്ടു. പരീക്ഷ ഫലം വന്നപ്പോൾ ഒന്നിലേറെ വിഷയങ്ങൾക്ക് തോറ്റു!! അവൻ പേന എഴുതാൻ തരാഞ്ഞത് വളരെ നന്നായി എന്ന് തോന്നി. എങ്കിൽ പൂജിച്ച പേന എന്നെയും ചതിച്ചേനെ.
വാൽകഷ്ണം: ഹിന്ദുക്കുട്ടികളുടെ പൂജിച്ച പേന കണ്ടു അസൂയ പൂണ്ട നസ്രാണി കുട്ടികൾ പള്ളിയിൽ നിന്നും വെഞ്ചരിച്ച പേന കൊണ്ട് പരീക്ഷ എഴുതുന്നുണ്ട് എന്ന് ഈയിടെ ഒരു രസികൻ എന്നോടു പറഞ്ഞു.
Saturday, October 25, 2014
പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം
'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.
ഫാമിലികോർട്ട്
ഉരചെയ്ത വാക്കുകള്‍
ഉരഗങ്ങളായി
ഫണം വിടർത്തി കൊത്തി
ലിംഗപരിഗണനയുടെ
വാതായനത്തിലൂടെ
അവള്‍ രക്ഷപ്പെട്ടു
കാക്ക വക്കാലത്തുകാരുടെ
അമ്പുകളെല്ലാം
അയാളുടെ കണ്ണില്‍ തറച്ചു
മാനിഷാദ....
നിശ്ബ്ദതയിൽ
നെഞ്ചില്‍ പകർന്ന
അനർഘമന്ത്രങ്ങൾ
പൊട്ടിച്ചിതറി
അയാളുടെ
അദ്ധ്വാനംഎണ്ണി തിട്ടപെ്ടുത്തി
പങ്കിട്ടെടുത്തു
സന്താനങ്ങൾ
അന്ധകാരത്തിൽ മുങ്ങിതപ്പി
ഭിക്ഷ
വ്യഭിചാര
മോഷണ
കൊലപാതക
സദനങ്ങളിൽ ചേക്കേറി
അറിഞ്ഞൊ,
അറിയാതെയോ
ഒരാകാശവും
ഒരുഭൂമിയും
പരസ്പരം പുണർന്നു.
കടപ്പാട്: കാപ്പിൽ തുളസിദാസ്
Monday, October 6, 2014
ജീൻസും കേരളത്തിലെ സ്ത്രീ വിമോചനവും
നൂറ്റി അൻപതു വർഷം മുൻപ് കേരളത്തിൽ ഒരു കൂട്ടം നാടാർ സ്ത്രീകൾ മാറ് മറക്കുന്നതിനു വേണ്ടി സമരം ചെയ്തു. ഈ സംഭവം കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ജീവൻ പകരുകയും, ആധുനിക കേരളത്തിനു അടിത്തറ പാകുകയും ചെയ്തു. ഗായകൻ ശ്രീ യേശുദാസ് സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാദം ആയി (എന്ന് കേരളത്തിലെ മാധ്യമങ്ങൾ അവകാശപ്പെടുന്നു). കേരളത്തിൽ ജീൻസ് ഉണ്ടാക്കിയ കോലാഹലത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സ്ത്രീകൾ വിമോചിതരാണോ എന്നും, വിമോചന പോരാട്ടങ്ങൾ ശരിയായ പാതയിലൂടെ ആണോ പോകുന്നത് എന്ന് നോക്കാം.
Monday, September 29, 2014
പ്രിയമാനസാ, നീ പോയ്‌വരേണം
ച.
പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.
അനു.
പ്രിയമെന്നോർത്തിതുപറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ നീ?
ച.1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാൽ.
2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ലനിധിയായിട്ടല്ലോ തന്നു.
3
വചനകൗശലേന കാമിനിമാർമണിയെ
വശഗയാക്കി മമ തരിക സഖേ, നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
കളിയല്ലാ നീയല്ലാതൊരുഗ തിയില്ലിന്നെനിക്കാരും.
കടപ്പാട്: www.kathakalipadam.com
Thursday, September 25, 2014
മംഗൾയാൻ
അവള്‍
മുറി അടച്ചിട്ട് കഴിഞ്ഞു
പന്ത്രണ്ട് ഭാവങ്ങളും
ഗ്രഹദൃഷ്ടികളും
പൊരുത്വപ്പെട്ടവർ
പുശ്ചത്തോടെ നോക്കി
പൊരുത്വങ്ങൾ
പൊള്ളയായി ഭവിച്ചവർ
ഭൂമിയില്‍
മുറിഅടച്ചിട്ട്
കഴിഞ്ഞു
ചൊവ്വയിലേക്ക്
മംഗൾയാൻ പോയി
വിജയിച്ചു
ഭൂമിയിലേക്ക്
ഒരു മംഗൾയാൻ.....?
കടപ്പാട്: കാപ്പിൽ തുളസിദാസ്
Friday, September 12, 2014
കോടതികളിലെ വ്യവഹാര ഭാഷ
Sunday, September 7, 2014
അതിരു കടക്കുന്ന അമ്മായിഅമ്മമാർ
Friday, August 15, 2014
498a എന്ന ഭീകരൻ (Domestic violence Act)
Saturday, July 12, 2014
Tomato Chutney
A must-have recipe for delicious tomato chutney that can be served with dosa or chapati.
Ingredients
01. 2 ripe red tomatoes
02. 3 small onions
03. ½ “ piece ginger, ground
04. 10 deseeded dry red chillies ( you can add more if you like it hot)
05. ½ to ¾ cup oil
06. A pinch of sugar
Preparation
01. Grind tomatoes, onions, ginger and chillies to a smooth paste.
02. Heat some oil in a pan and sauté the ground paste in it till the oil separates.
03. When this chutney cools you can store it in a jar.
Courtesy: Malayalam Manorama
Wednesday, July 9, 2014
Indian Railway season ticket affidavit
Monday, July 7, 2014
BSNLന്റെ കൊലച്ചതി
ദിവസങ്ങൾ പലതു കഴിഞ്ഞു, ആരും തന്നെ BSNL ജീവനക്കാർ ആരും തന്നെ പ്രശ്നം പരിഹരിക്കാൻ എത്തിയില്ല. ഫോണിനും, ഇന്റെർനെറ്റിനും കുഴപ്പം വരുന്നത് ആദ്യത്തെ തവണ അല്ല. ഇതിനു മുൻപും ഉണ്ടായ തടസ്സങ്ങൾ വളരെ വൈകിയാണ് പരിഹരിക്കപെട്ടത്. രണ്ടു ദിവസം മുൻപ് എന്റെ അച്ഛൻ ഇന്റർനെറ്റ് കട്ട് ചെയ്യാൻ വട്ടപ്പള്ളിയിൽ ഉള്ള ഓഫീസിൽ എത്തി അപേക്ഷിച്ചു. അപേക്ഷ കൊടുത്തു തിരികെ വന്നു ഒരു മണിക്കൂർ കഴിഞ്ഞു. മൊബൈൽ ഫോണിൽ കൂടി ലാൻഡ് ഫോണിലേക്ക് ഒന്ന് വിളിക്കാൻ ശ്രമിച്ചു. ഫോണ്‍ കണക്ഷൻ വിശ്ച്ചേദിച്ചിരിക്കുന്നു എന്ന സന്ദേശം കിട്ടി. ചങ്ങനാശ്ശേരി BSNL ഫോണ്‍ കൂടി കട്ട് ചെയ്തു!! എന്തൊരു സേവന സന്നദ്ധത. എന്തൊരു വേഗത. ഇന്ന് രാവിലെ ഞാൻ കാര്യം അന്വേഷിച്ചപ്പോൾ അവിടുത്തെ ജീവനക്കാരി പറഞ്ഞു കണക്ഷൻ പുനസ്ഥാപിക്കാൻ ഒരു അപേക്ഷ തരാൻ പറഞ്ഞു. ഞാൻ ഒരെണ്ണം എഴുതി കൊടുത്തു. അപ്പോൾ പറയുന്നു ഡിപ്പോസിറ്റ് കെട്ടി വെക്കാൻ. ഞാൻ ചോദിച്ചു എന്താ ഉദ്ദേശം എന്ന്. അവർ പറഞ്ഞു നിങ്ങൾ പുതിയ കണക്ഷൻ എടുക്കുന്ന എല്ലാ നടപടികളും പാലിക്കണം എന്ന്. ഇന്റർനെറ്റ് കണക്ഷൻ വേണ്ട എന്ന് പറഞ്ഞു കൊണ്ട് വ്യക്തമായ അപേക്ഷ തന്നിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യാൻ പറഞ്ഞിരിന്നില്ല എന്ന്. എങ്കിൽ നാളെ വരൂ, ഞാൻ അപേക്ഷ ഒന്ന് കൂടി നോക്കട്ടെ എന്ന് ജീവനക്കാരി പറഞ്ഞു. അവർക്ക് അപേക്ഷ കിട്ടി ടെലിഫോണ്‍ കട്ട് ചെയ്യുനതിനു മുൻപ് ഉപഭോക്താവിന്റെ മൊബൈലിൽ ഒന്ന് വിളിച്ചു കാരണം എങ്കിലും ചോദിച്ചിട്ട് കട്ട് ചെയ്തു കൂടെ?
കണ്ണിൽ ചോരയില്ലാത്ത BSNL, നിങ്ങൾ എന്നാണു നന്നാവുക? ഉപഭോക്താവിനോട് എങ്ങനെ പെരുമാറണം എന്ന് തീരെ അറിയില്ല. ഞാൻ പുതിയ ഒരു കണക്ഷൻ എടുക്കാൻ ഏഷ്യാനെറ്റിന്റെ ഓഫീസിൽ ഒരു ദിവസം രാവിലെ ചെന്നു പറഞ്ഞു. ഉച്ചക്ക് മുൻപേ അവർ വന്നു സ്ഥലം നോക്കി. വൈകുന്നേരം അവർ വീട്ടിലേക്കു കേബിൾ വലിച്ചു. തിങ്കളാഴ്ച മോഡം കൊണ്ട് വന്നു വച്ചു. ഇന്റർനെറ്റ് റെഡി. നാളെ രാവിലെയും എനിക്ക് വട്ടപ്പള്ളിയിലെ ഓഫീസിൽ പോകണം. ഞങ്ങളുടെ വീട്ടിലെ ഫോണ്‍ കണക്ഷൻ വീണ്ടെടുക്കാൻ. ഏതാനും ദിവസം മുൻപ് നല്കിയ ഒരു അപേക്ഷ തപ്പിയെടുക്കാൻ ഇത്ര ബുദ്ധിമുട്ടോ. നാളെയും വൈകിയേ ഓഫീസിൽ എനിക്ക് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ BSNL മുതലാളിയും, ഉപഭോക്താവ് തൊഴിലാളിയും ആണ്. എന്നെങ്കിലും സോഷ്യലിസം വരുന്ന ലക്ഷണമില്ല!!
Tuesday, June 3, 2014
ഉസ്‌കൂള്‍
ശാല തുറക്കും ദിവസം
ഏറിവരുന്നൊരാനന്ദത്തിന്റെ
വാതില്‍ തുറക്കും ദിവസം.
കൊച്ചുതലമുടി ചീകി-യമ്മ-
യുമ്മവെയ്ക്കുന്ന ദിവസം
ഓണത്തിനച്ഛനെടുത്ത -പാവു-
മുണ്ടുടുക്കുന്ന ദിവസം
പുസ്തകസ്സഞ്ചിയുമായി-തങ്ക-
മൊത്തിറങ്ങുന്ന ദിവസം
പാടത്തിന്‍വക്കത്തു നില്ക്കും - ഓണ-
പ്പൂവുമായ് കൊഞ്ചും ദിവസം.
മാന്തളിരുണ്ട കുയിലിന്‍-പാട്ടി-
ങ്ങേറ്റുപാടുന്ന ദിവസം
അച്ഛനെപ്പോലോമനിക്കും- ഗുരു-
നാഥനെ കാണും ദിവസം.
ആഹ്ലാദമേറുന്നു നാളെ-പ്പാഠ-
ശാല തുറക്കും ദിവസം.''
നല്ല ദിവസം/പി. കുഞ്ഞിരാമന്‍നായര്‍
Wednesday, May 21, 2014
മലയാളി ഹോട്ടൽ
Saturday, May 10, 2014
എന്നാലും എന്റെ തപാൽ വകുപ്പേ!!
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (എല്ലായിടത്തും അങ്ങനെ തന്നെ) ചെന്നാൽ കാണാം തപാൽ ഉരുപ്പടികൾ ട്രെയിനിൽ കയറ്റാനായി എത്തിക്കുന്ന കാഴ്ച. പ്ലാറ്റ് ഫോമിൽ നിന്നും തപാൽ ചാക്കുകൾ ട്രാക്കിലെ കല്ലുകൾക്ക് മുകളിലേക്ക് ഒരു മനസാക്ഷിയും ഇല്ലാതെ എടുത്തു ഏറിയും.
തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റിനു തീരെ സ്പീഡ് ഇല്ല. പേരിൽ മാത്രമേ സ്പീഡ് ഉള്ളു. സ്പീഡ് പോസ്റ്റിൽ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അയച്ച കത്ത് കിട്ടണം എങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും. അതനുസരിച്ച് സാധാരണ കത്തുകൾ കിട്ടാനുള്ള സമയ പരിധി പത്തു ദിവസമായി ഉയർത്തിയിട്ടുണ്ട്!! സാധാരണ തപാൽ സ്പീഡ് പോസ്റ്റിനു നാണക്കേടു വരുത്താൻ പാടില്ലല്ലോ. സേവന മികവിന്റെ കാര്യത്തിൽ സ്വകാര്യ കൊറിയർ കമ്പനിക്കാർ തപാൽ വകുപ്പിനെ എന്നേ മറി കടന്നു. വ്യാപാരികളും, സ്ഥാപനങ്ങളും എല്ലാവരും തന്നെ തപാൽ വകുപ്പിനെ കൈവിട്ടു. സ്വകാര്യ കൊറിയർ കമ്പനിക്കാർ ദിവസേന സ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ശേഖരിക്കാൻ എത്തിക്കൊള്ളും. നിങ്ങളുടെ കത്തുകൾ അയക്കാൻ റെഡി ആയെങ്കിൽ ഒന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാൽ മതി. അവർ ഓടി എത്തി എത്തിക്കൊള്ളും.
തപാൽ വകുപ്പേ നിങ്ങൾ വളരെ പിറകിലാണ് എല്ലാ കാര്യങ്ങളിലും. സ്വന്തം കാലിനടിയിലെ മണ്ണ് ഇളകി പോകുന്നത് നിങ്ങൾ അറിയുന്നില്ല.
Monday, April 28, 2014
എന്നു വരും നീ
വെറുതെ എന്റെ കിനാ പന്തലിൽ
വെറുതെ കാണാൻ വെറുതെ ഇരിക്കാൻ വെറുതെ വെറുതെ ചിരിക്കാൻ
തമ്മിൽ വെറുതെ വെറുതെ മിണ്ടാൻ
നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൻ സ്നേഹം
വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം
മനമായി നീയെൻ മനസിലില്ലാതെ
എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം
ഓർമയിലെന്നും ഒമാനിപ്പൂ ഞാൻ
തമ്മിൽ കണ്ട നിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും അർഥം തോന്നിയ നിമിഷം
ആയിരം അർഥം തോന്നിയ നിമിഷം
എന്നു വരും നീ, എന്നു വരും നീ
എന്റെ നിലാ പന്തലിൽ വെറുതെ എന്റെ കിനാ പന്തലിൽ
വരികൾ: കൈതപ്രം
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, April 16, 2014
ഭക്തി ലഹരി
Tuesday, April 15, 2014
ആ മാമ്പഴക്കാലം
ഞങ്ങളുടെ നാട്ടിലെ വായനശാല വിശേഷങ്ങൾ കൂടി പറയാതെ അവധിക്കാല മഹാത്മ്യം പൂർണമാകില്ല. സ്കൂളിനോട് ചേർന്നാണ് കൈരളി അസോസിയേഷൻ പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ധാരാളം പുസ്തകങ്ങൾ ഉള്ള വായനശാല. ചിന്തകൾക്ക് ചന്ദനം ചാർത്താൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടവിടെ. ഞങ്ങൾ കുട്ടികൾ പ്രധാനമായും കുറ്റാന്വേഷണ നോവലുകൾ ആണ് തുടക്ക കാലത്ത് വയിച്ചിരിന്നത്. കേണൽ പ്രസാദ് എന്ന എഴുത്തുകാരന്റെ ശ്രീകാന്ത് എസ്. വർമ എന്ന കുറ്റാന്വേഷകൻ ഞങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതായിരിന്നു. ദുർഗാ പ്രസാദ് ഖത്രിയുടെ (ചുമന്ന കൈപ്പത്തി) നോവലുകളുടെ മലയാള പരിഭാഷകൾ ആവേശ ത്തോടെ വായിച്ചു. ലൈബ്രേറിയൻ വരാൻ ഞങ്ങൾ വൈകുന്നേരം കാത്തിരിക്കും. ലൈബ്രറിയുടെ വാതിൽ തുറന്നാലുടൻ തന്നെ ഞങ്ങൾ അകത്തേക്ക് ഇരച്ചു കയറും. വേണ്ടപെട്ട പുസ്തകം എടുക്കാൻ ഞങ്ങൾ വെമ്പൽ കൊള്ളും. ഷെർലോക്ക് ഹോംസ്, ടാർസൻ തുടങ്ങിയ കഥാപാത്രങ്ങളെ ഞങ്ങൾ പരിചയപ്പെട്ടു, ഇഷ്ടത്തിലായി. വായനാ ശീലത്തിനു തിരിതെളിച്ചത് ഞങ്ങളുടെ ഗ്രാമീണ വായന ശാലയാണ്. പുസ്തകം എടുത്തു കഴിഞ്ഞാൽ റീഡിംഗ് റൂമിൽ വന്നു മാതൃഭൂമി, മലയാളം വാരിക തുടങ്ങിയവ വായിക്കും. വീട്ടിൽ വന്നാലുടൻ തന്നെ പുസ്തക വായന തുടങ്ങും. അങ്ങനെ "വിശ്വസാഹിത്യമാല" മുഴുവൻ പരിചയപ്പെട്ടു. ലോകസാഹിത്യത്തിലെ പ്രധാന രചനകൾ അതിലൂടെ പരിചയപ്പെടാൻ പറ്റി.
എന്റെ ബാല്യകാല സുഹൃത്ത് സതീഷ് കുറുപ്പിന്റെ (ഇപ്പോൾ ഫിലിം ആർട്ട് ഡയറക്ടർ) വന നിബിഡമായ പറമ്പിൽ പലതരത്തിലുള്ള സമയം പോക്കലുകൾ. അവിടുത്തെ പല തരത്തിലുള്ള മാവിൽ നിന്നും മാമ്പഴം എറിഞ്ഞു വീഴ്തുക, പാടത്ത് വാഴ പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കുക, കൊയ്ത്തു കഴിഞ്ഞ വയലുകളിൽ വരുന്ന താറാവുകളെ പിന്തുടരുക, മീൻ പിടിക്കുക തുടങ്ങിയ വിനോദ പരിപാടികൾ.
ഏപ്രിൽ മാസത്തിൽ റിസൾട്ട് നോക്കാൻ ഞങ്ങൾ കൂട്ടമായി സ്കൂളിൽ എത്തും. എല്ലാവരും ജയിക്കുമെന്ന് അറിയാമെങ്കിലും വെറുതെ ഒരു ആകാംക്ഷ. കുറച്ചു നാൾ കൂടി കഴിഞ്ഞു പുതിയ പാഠ പുസ്തകങ്ങൾ വാങ്ങാൻ എത്തും. ആ സമയം വേനൽ മഴ ഒക്കെ കഴിഞ്ഞു സ്കൂൾ മുറ്റത്തെ രണ്ടു ഗുൽമോഹർ മരങ്ങളിലും നിറയെ ചുവന്ന പൂക്കളുണ്ടാവും. താഴെ കൊഴിഞ്ഞു വീണ പൂക്കളുടെ കൂടെയുള്ള കൂർത്ത ഭാഗം കഥകളി നടൻമാർ ഉപയോഗിക്കുന്ന നീണ്ട നഖത്തിന് സമാനമാണ്. ഞങ്ങൾ അത് അടർത്തിയെടുത്ത് നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കും. ചെറിയ രീതിയിൽ കഥകളി സമാനമായ ചില ആന്ഗ്യങ്ങൾ ഒക്കെ കാണിക്കും.
വേനലവധി നൽകിയ അനുഭവങ്ങൾ അനിർവചനീയമാണ്. പുതിയ വിജ്ഞാന ശകലങ്ങളും, ജീവിത അനുഭവങ്ങളും ആർജിച്ച കാലമെന്ന് പറയാൻ കഴിയും. വായനശാലയും, കൂട്ടുകാരും, കളികളും ഒക്കെ സ്വഭാവ രൂപീകരണത്തിലും, വ്യക്തിത്വ വികസനത്തിലും ഒക്കെ ഒരുപാടു പങ്കു വഹിച്ചു. എന്റെ സഹപാഠികൾ ആരും തന്നെ മോശക്കാർ ആയിതീർന്നില്ല. എല്ലാവരും അവരുടേതായ പ്രത്യേകതകളും, അഭിരുചികളും വളർത്തിയെടുത്തവർ. ആ വേനലവധികൾ ഇനിയൊരിക്കലും തിരികെ വരില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.
Monday, March 31, 2014
ചൂടാതെ പോയി നീ
Thursday, March 27, 2014
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസുകളുണ്ടോ
സ്വപങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ മരാലങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
കവി: വയലാർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, March 26, 2014
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.
വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, March 2, 2014
സംഗീത തേരിലേറി...
യാദൃശ്ചികമായി ജിം റീവ്സ് (Jim Reeves) എന്ന ഗായകന്റെ ക്രിസ്മസ് ഗാനങ്ങൾ ഒരിക്കൽ റേഡിയോയിൽ കേൾക്കാൻ ഇടയായി. ഞാൻ ആ ഗാനങ്ങൾ തേടി നടന്നു വീണ്ടും കേൾക്കാൻ. അന്ന് ഇന്റർനെറ്റ് ഇല്ല. പത്തു വർഷത്തിനു ശേഷമാണു ആ ക്രിസ്മസ് ആൽബം ഇൻറർനെറ്റിൽ നിന്നും വീണ്ടും കേൾക്കാൻ ഇടയായത്.
ഞാൻ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. മുകേഷിന്റെ (നമ്മുടെ കേരളത്തിലെ മുകേഷ് അല്ല) ഗാനങ്ങൾ അടങ്ങിയ ഒരു കാസറ്റ് എന്റെ സുഹൃത്ത് സന്ദീപ് കേൾക്കാൻ തന്നു. അതിനു ശേഷം ഞാൻ "മേരാ ജൂത്താ ഹെ ജാപ്പാനി" മൂളിക്കൊണ്ടാണ് വൈകുന്നേരങ്ങളിൽ വായനശാലയിൽ പോയ്ക്കൊണ്ടിരിന്നത്. രാജ് കപൂറിനെ പോലെ നൃത്തം ചെയ്തു പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരിന്നു. അതിനു ശേഷം ഞാൻ മുകേഷിനെ ഞാൻ മനസ്സിൽ ആരാധിച്ചു തുടങ്ങി. ഞാൻ വിചാരിച്ചു മുകേഷ് ആണ് ഏറ്റവും നല്ല ഗായകൻ എന്ന്. എന്റെ മുകേഷ് ഭ്രമം ക്ലാസ്സിൽ പറഞ്ഞു. വിദ്യ റാണി എന്ന കുട്ടി പറഞ്ഞു, മുഹമ്മദ് റാഫി ആണ് നല്ല ഗായകൻ എന്ന്. വിദ്യാ റാണി ഒരു റാഫി ആരാധകയും, മുകേഷ് വിരോധിയും ആണെന്ന് പിന്നീട് മനസ്സിലായി. വിദ്യ റാണി റാഫി സാഹിബിന്റെ കുറച്ചു കാസറ്റുകൾ കേൾക്കാൻ തന്നു. വരികളുടെ അർഥം മനസ്സിലാക്കാൻ ഒരു ഹിന്ദി ഡിക്ഷനറി തന്നെ വേണ്ടി വന്നു. എങ്കിലും എല്ലാം ഒന്നും പിടി കിട്ടിയുമില്ല. പിന്നീട് ഞാൻ കിഷോർ കുമാറിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങി. ക്രമേണ ഞാൻ എച്.എം.വി കാസറ്റുകൾ വാങ്ങി പാട്ട് കേൾക്കാൻ തുടങ്ങി. അങ്ങനെ കൂടുതൽ ഗായകരുടെ പാട്ടുകൾ പരിചയപ്പെടാൻ തുടങ്ങി. ആകാശ വാണി കൊച്ചി നിലയത്തിൽ ഹിന്ദി പ്രക്ഷേപണം (വിവിധ് ഭാരതി) കൂടുതൽ കേൾക്കാൻ തുടങ്ങി. "ആപ് കി ഫർമയിഷ്" തുടങ്ങിയ പരിപാടികൾ ഗാനങ്ങളേക്കാൾ ഉപരി അവതാരകരുടെ മികവിലാണ് ശ്രദ്ധിക്കപ്പെട്ടത്. അമീൻ സായാനി (Ameen Sayani) എന്ന അവതാരകന്റെ തേനൂറുന്ന സ്വരം ഒരിക്കലും മറക്കില്ല. ഒരു സാമ്പിൾ കേട്ട് നോക്കു.
പിന്നീട് വംഗ ദേശത്ത് (Bengal) നിന്നുള്ള ഗായകരുടെ സംഗീതം ആസ്വദിച്ചു തുടങ്ങി. ഹേമന്ത് കുമാർ (Hemanta Kumar Mukhopadhyay) സംഗീതം നല്കി പാടിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം തന്നെ. ബംഗ്ല സംഗീതം അതിൽ ഇഴുകി ചേർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾ ഞാൻ ഇന്നും യാത്രകൾക്കിടയിൽ ആസ്വദിക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലത്തോടെയുള്ള മന്നാ ഡേയുടെ (Manna Dey) ആലാപനം വേറിട്ട അനുഭവം ആണ്. തുറന്ന ശബ്ദത്തിൽ (open voice) പാടുന്ന ഷംഷാദ് ബീഗത്തിന്റെ (Shamshad Begum) കൂടുതൽ പാട്ടുകൾ ആസ്വദിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. നൂർജഹാൻ, സുരയ്യ, ഗീത ദത്ത് തുടങ്ങിയവരും തുറന്ന ശബ്ദത്തിൽ പാടുന്നവരാണ്. "സെല്ലുലോയിഡ്' എന്ന മലയാള ചിത്രത്തിലെ ഗാനങ്ങൾ ഇത്തരം ആലാപന ശൈലിക്ക് ഉദാഹരണം ആണ്. സമകാലീന ഗായകർ ശബ്ദത്തെ അമർത്തി വെച്ച് പാടുന്നവരാണ്. അതിൽ ഒരു കൃത്രിമത്വം അനുഭവപെടുന്നുണ്ട്.
ഒരേ സമയം തന്നെ സംഗീത സംവിധായകർ ആയും ഗായകരായും വർത്തിച്ച അപൂർവ്വം കലാകാരൻമാർ ഉണ്ട്. ഹേമന്ത് കുമാർ ഒരു ഉത്തമ ഉദാഹരണം ആണ്. ശ്രവണ സുഖമുള്ള അനേകം പാട്ടുകൾ ഒരുക്കിയ രാമചന്ദ്ര എന്ന Ramachandra Narhar Chitalkar, ഗായകനാകുമ്പോൾ ചിതൽകർ എന്ന പേരാണ് സ്വീകരിച്ചിരിന്നത്. അദ്ദേഹം ധാരാളം ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപൂർവമായിട്ടെങ്കിലും എസ്. ഡി. ബർമൻ, ചില ഗാനങ്ങൾ സ്വയം ആലപിച്ചിട്ടുണ്ട്. "കാബൂളി വാല" എന്ന ചിത്രത്തിലെ "ഗംഗ ആയെ കഹാ സെ" എന്നാ ഗാനം എസ്. ഡി. ബർമൻ വളരെയധികം ഭാവ പൂർണ്ണമായി ആലപിച്ചിരിക്കുന്നു. ഈ ഗാനം സംവിധാനം ചെയ്തതാകട്ടെ ഹേമന്ത് കുമാറും.
എല്ലാവരുടെയും ജീവിതം സംഗീത മയമാണ്. നല്ല പാട്ട് കേട്ടാൽ ആരാണ് ചെവി കൂർപ്പിക്കാത്തത്? സംഗീതത്തിനു മതമില്ല, ഭാഷയില്ല. അടുത്ത കാലത്ത് ഞാൻ flipkart വഴി ഞാൻ ഒരു ഫിലിപ്സ് റേഡിയോ വാങ്ങി. ഇപ്പോൾ ഞാൻ രാവിലെ ഉണർന്ന ശേഷം ആകാശവാണി തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ ആസ്വദിക്കുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും സംഗീതം ആസ്വദിക്കാൻ കഴിയും. ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സംഗീത രഥം അങ്ങനെ ഉരുളുന്നു.
Monday, February 17, 2014
പൊങ്കാല 2014
തിളച്ചു പൊങ്ങി,,, പുണ്യം പെറുന്നു,,,
മകനു കുഞ്ഞുണ്ടാവാൻ കഴിഞ്ഞ വർഷം പൊങ്കാലയിട്ട
നാരായണി അമ്മ ഇന്ന് അഗതി മന്ദിരത്തിൽ...
ദീർഘ സുമംഗലി ആകാൻ പൊങ്കാല നേർന്നവൾ
പരപുരുഷ ബന്ധം ചാർത്തി കിട്ടി
ശർക്കര ഉരുട്ടിയ കുഞ്ഞു പെങ്ങൾ
വൃദ്ധ കാമത്തിന് ബലി ചോറായി
കോരന് കഞ്ഞി വിളമ്പിയ മായി അമ്മ
ഇനി എന്ന് മടങ്ങി വരുമെന്ന്
ആറ്റുകാൽ അമ്മക്ക് നിശ്ചയമുണ്ടോ ആവോ
കവിത എഴുതിയത്: ബവിജേഷ് നായർ
Saturday, February 15, 2014
പൊങ്കാലക്കിടയിലെ കോലാഹലങ്ങൾ
Monday, February 10, 2014
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇനിയെന്തിനീ നിലവിളക്ക്, നീ ഇല്ലാതെ എന്തിനീ സിന്ദൂരം
കുഞ്ഞുങ്ങളുറങീല്ല, കിളികളുറങീല്ല
കിളിവാതിൽ ചാരിയില്ല
പൊടിയരി കഞ്ഞിക്ക് ചൂടാറിയില്ലൊന്നു വരില്ലേ വിളമ്പി തരില്ലേ
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
കരയിൽ വീണ മീനിനെ പോൽ
ഇന്ന് നിമിഷങ്ങൾ എണ്ണി എണ്ണി കഴിയുന്നു ഞാൻ
മഞ്ഞിനു കുളിർമയില്ല, പുലരിക്കു തെളിമയില്ല
തെന്നലിൻ സാന്ത്വനം ഇല്ല
നീ വാഴുമാ തീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
വരികൾ: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്: യേശുദാസ്
ചിത്രം: കാരുണ്യം (1997)
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Sunday, February 2, 2014
ലഗ്നത്തിൽ വിഗ്നം
Friday, January 31, 2014
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
സ്വാതന്ത്ര്യം നഷ്ടപെടും എന്ന് പേടിച്ച് കുടുംബമായി ജീവിക്കാൻ ഭയക്കുന്ന സ്ത്രീകളും, പുരുഷന്മാരും ഉണ്ട്. കുടുംബിനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ ഒരു യുവതിയെ എനിക്കറിയാം.
Thursday, January 23, 2014
വിരുതൻ ശങ്കു
Image courtesy: http://theimagestop.com
Friday, January 17, 2014
ഫേസ്ബുക്കിലെ പേക്കൂത്തുകൾ
Tuesday, January 14, 2014
ടെലവിഷനു മുൻപിലെ ശിലാ പ്രതിമകൾ
Monday, January 6, 2014
അച്ഛനെ കാണാതെ വളരുന്ന പെണ്‍കുട്ടികൾ
Sunday, January 5, 2014
Green salad with Kurkure
Here is the preparation of a variety green salad suitable for casual occasions.
Salad cucumber- 250 gm
Carrot- 250 gm
Big onion- Big one
Tomoto- 1 number
Kurkure (Masala Munch)- Rs. 15 pack
Lime- Half piece
Cut all vegetables and put it in a bowl. Pour Kurkure on vegetables and mix all items. This can serve for two persons. Kurkure can give a different spicy taste. Add some roasted peanuts for nutty taste. Squeeze lime on vegetables. This salad is a good companion with chilled beer or other soft drinks.